തിരുവനന്തപുരം: ഗണേശോത്സവട്രസ്റ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 27 മുതല്‍ സെപ്റ്റംബര്‍ 4 വരെ നടക്കുന്ന ഗണേശോത്സവത്തിനായി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഗണേശവിഗ്രഹങ്ങളുടെ മിഴിതുറക്കല്‍ ചടങ്ങ് ഗവര്‍ണര്‍ ഷീലാദീക്ഷിത് ഉദ്ഘാടനം ചെയ്തു. ഇന്ന് ഉച്ചയ്ക്ക് 12.15ന് തിരുവനന്തപുരം മാഞ്ഞാലിക്കുളം ഗ്രൗണ്ടിനു സമീപം ഗണേശവിഗ്രഹനിര്‍മ്മാണ കേന്ദ്രത്തിലാണ് ഭക്തിസാന്ദ്രമായ ചടങ്ങു നടന്നത്. ബ്രഹ്മശ്രീ മിത്രന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മികത്വത്തില്‍ മിഴിതുറക്കല്‍ പൂജാചടങ്ങുകള്‍ നടന്നു. ട്രസ്റ്റ് ചെയര്‍മാന്‍ സുബ്രഹ്മണ്യകുമാര്‍, നഗരസഭാ പ്രതിപക്ഷനേതാവ് ജോണ്‍സണ്‍ ജോസഫ്, ട്രസ്റ്റ് മുഖ്യകാര്യദര്‍ശി എം.എസ്.ഭൂവനചന്ദ്രന്‍, ഭീമാ ഗോവിന്ദന്‍, ആഘോഷകമ്മിറ്റി ജനറല്‍ സെക്രട്ടറി വട്ടിയൂര്‍ക്കാവ് മധുസൂദനന്‍ നായര്‍, ജി.ജയശേഖരന്‍ നായര്‍, ദിനേശ് പണിക്കര്‍ തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ചു. ഗണേശ വിഗ്രഹങ്ങളുടെ നിമഞ്ജനവും ഘോഷയാത്രയും സെപ്റ്റംബര്‍ 4ന് ശംഖുംമുഖത്ത് നടക്കും.
Discussion about this post