തിരുവനന്തപുരം: കനത്ത മഴയെത്തുടര്‍ന്ന് തിരുവനന്തപുരം ജില്ലയുടെ വിവിധ ?ഭാഗങ്ങളിലുണ്ടാകുന്ന നാശനഷ്‌ടങ്ങള്‍ തടയുന്നതിന്, വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കാന്‍, ജില്ലയുടെ പ്രത്യേക ചുമതലയുള്ള മന്ത്രി വി.എസ്. ശിവകുമാര്‍, ജില്ലാ കളക്‌ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. താലൂക്ക്‌തല കണ്‍ട്രോള്‍ റൂമുകളുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാനും അനുബന്ധ വകുപ്പുകളുടെ ജില്ലാതല ഓഫീസുകളില്‍ പ്രവര്‍ത്തന ഏകോപനത്തിനുതകുന്ന പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താനും അദ്ദേഹം നിര്‍ദ്ദേശിച്ചു. സെക്രട്ടേറിയറ്റില്‍, ജില്ലയിലെ എംഎല്‍എമാരുടെയും മറ്റ് ജനപ്രതിനിധികളുടെയും സാന്നിധ്യത്തില്‍, ശനിയാഴ്‌ച രാവിലെ വിളിച്ചുചേര്‍ത്ത ജില്ലാതല അവലോകന യോഗത്തില്‍ അധ്യക്ഷതവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വെള്ളപ്പൊക്കത്തിലകപ്പെട്ട വീടുകളിലെ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കണം. ആവശ്യാനുസരണം ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കണം. പെരിങ്ങമലയില്‍ മൂന്ന് ക്യാമ്പുകള്‍ ഇതിനകം തുറന്നിട്ടുണ്ട്. അവയില്‍ സൗജന്യ റേഷന്‍, കുടിവെള്ളം, വൈദ്യുതി മുതലായവ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. നാശനഷ്‌ടങ്ങള്‍ നേരിട്ടവര്‍ക്ക് നഷ്‌ടപരിഹാരം നല്‍കാന്‍ സത്വര നടപടി സ്വീകരിക്കണം. തിരുവനന്തപുരം നഗരത്തിലെ പഴവങ്ങാടി, കരിമഠം കോളനി, ഗംഗാനഗര്‍, യമുനാനഗര്‍, കമലേശ്വരം, അമ്പലത്തറ മുതലായ പ്രദേശങ്ങളിലെ വെള്ളപ്പൊക്കത്തിന് കാരണമായ ഓടകളിലെ തടസ്സങ്ങളും അനധികൃത കയ്യേറ്റങ്ങളും ഉടന്‍ മാറ്റണം. അടിയന്തിരഘട്ടങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് രക്ഷാപ്രവര്‍ത്തകരെ സജ്ജമാക്കണം. വാഹനങ്ങള്‍, വാട്ടര്‍ പമ്പുകള്‍, രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുള്ള ഉപകരണങ്ങള്‍ മുതലായവ ആവശ്യാനുസരണം ല?്യമാക്കണം. നെടുമങ്ങാട് താലൂക്കിലെ മങ്കയം, ഇടിഞ്ഞാര്‍, വാമനപുരം പ്രദേശങ്ങളില്‍ വെള്ളപ്പൊക്കംമൂലം ഒറ്റപ്പെട്ടുകിടക്കുന്ന സ്ഥലങ്ങളിലെ ജനങ്ങളെ മാറ്റിപാര്‍പ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്നും കരകവിഞ്ഞൊഴുകുന്ന വാമനപുരം ആറിന്റെ പരിസരവാസികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും യോഗത്തില്‍ അറിയിച്ചു.
എംഎല്‍എമാരായ വര്‍ക്കല കഹാര്‍, ആര്‍. സെല്‍വരാജ്, വി. ശിവന്‍കുട്ടി, കോലിയക്കോട് കൃഷ്‌ണന്‍ നായര്‍, ജമീല പ്രകാശം, മേയര്‍ കെ. ചന്ദ്രിക, ജില്ലാ കളക്‌ടര്‍ ബിജു പ്രഭാകര്‍, ഡി.പി.സി: രാജ്‌പാല്‍ മീണ, സിറ്റി പോലീസ് കമ്മീഷണര്‍ എച്ച്. വെങ്കിടേഷ്, എ.ഡി.എം: വി.ആര്‍. വിനോദ്, ദുരന്തനിവാരണ വി?ാഗം ഡെപ്യൂട്ടി കളക്‌ടര്‍ പി.ബി. പുഷ്‌പലത, മൈനര്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എ.ജി. ഉണ്ണികൃഷ്‌ണന്‍, മേജര്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ വി. കൃഷ്‌ണകുമാര്‍, ഫയര്‍ഫോഴ്‌സ് ഓഫീസര്‍ എസ്. ഗോപകുമാര്‍, തഹസില്‍ദാര്‍മാര്‍, വിവിധ വകുപ്പുകളിലെ മറ്റ് ഉദ്യോഗസ്ഥന്മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Discussion about this post