തിരുവനന്തപുരം: ടൈറ്റാനിയം അഴിമതിക്കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. താനോ മന്ത്രിമാരായ രമേശ് ചെന്നിത്തല, വി.കെ.ഇബ്രാഹിംകുഞ്ഞ് എന്നിവരോ കേസില്‍ പ്രതികളല്ല. 2002ല്‍ ടൈറ്റാനിയം ഉപയോഗിക്കുന്ന ഫാക്ടറികള്‍ പൂട്ടുമെന്ന സ്ഥിതിയുണ്ടായപ്പോഴാണ് താന്‍ ഇടപെട്ടത്. ഫാക്ടറികള്‍ പൂട്ടുന്നത് ഒഴിവാക്കാനാണ് മലിനീകരണസംസ്‌കരണ യൂണിറ്റിന് തീരുമാനമെടുത്തത്. ഇതിന്റെ അടിസ്ഥാനത്തില്‍ അടച്ചുപൂട്ടല്‍ ഉത്തരവ് സുപ്രീം കോടതി പിന്‍വലിച്ചു. പിന്നീടുള്ള കാര്യങ്ങള്‍ ചെയ്തത് ഇടതു മുന്നണി സര്‍ക്കാരാണ്. അഴിമതിയാണെങ്കില്‍ എന്തിനാണ് ഇടതു സര്‍ക്കാര്‍ തറക്കല്ലിട്ടതെന്നും അദ്ദേഹം പറഞ്ഞു.
ഫാക്ടറികള്‍ പൂട്ടാതിരിക്കാന്‍ അന്നെടുത്ത നടപടികളില്‍ അഭിമാനമുണ്ട്. തൊഴിലാളികള്‍ക്ക് വേണ്ടി ചെയ്ത കാര്യങ്ങളില്‍ ഏത് കേസ് വന്നാലും സങ്കടമില്ല. രമേശ് ചെന്നിത്തലയ്ക്ക് കേസുമായി ഒരു ബന്ധവുമില്ലെന്നും അന്ന് അദ്ദേഹം മന്ത്രിയോ എംഎല്‍എയോ കെപിസിസി അധ്യക്ഷനോ അല്ലെന്നും മുഖ്യന്ത്രി പറഞ്ഞു. കേസില്‍ ഏത് അന്വേഷണത്തെയും നേരിടാന്‍ താന്‍ തയാറാണ്. സിബിഐ അന്വേഷണം വേണ്‌ടെന്ന് പറഞ്ഞത് കഴിഞ്ഞ ഇടത് സര്‍ക്കാരാണെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.












