തിരുവനന്തപുരം: ഗാര്‍ഹിക പീഡനങ്ങളില്‍ നിന്നും സ്‌ത്രീകളെ സംരക്ഷിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി കേരളത്തിലുടനീളം പ്രൊട്ടക്ഷന്‍ ഓഫീസുകള്‍ സ്ഥാപിക്കുമെന്ന് സാമൂഹ്യ നീതി വകുപ്പു മന്ത്രി ഡോ. എം.കെ.മുനീര്‍ അറിയിച്ചു. തിരുവനന്തപുരത്ത് സാമൂഹ്യ നീതി വകുപ്പ് ആസ്ഥാനത്ത് പ്രവര്‍ത്തനം ആരംഭിച്ച ജില്ലാ പ്രൊട്ടക്ഷന്‍ ഓഫീസ് ഉദ്‌ഘാടനം ചെയ്യകയായിരുന്നു അദ്ദേഹം.
സ്‌ത്രീകള്‍ക്കെതിരെയുള്ള ഗാര്‍ഹിക അതിക്രമങ്ങള്‍ തടയുക, കൗണ്‍സിലിംഗ് സൗകര്യം ഒരുക്കുക, കോടതികളുമായി ബന്ധപ്പെടുന്നതിനുള്ള രേഖകള്‍ തയ്യാറാക്കുക തുടങ്ങിയ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിന് പ്രൊട്ടക്ഷന്‍ ഓഫീസര്‍മാരെ പ്രാപ്‌തരാക്കുന്നതിനാണ് ജില്ലാതലത്തില്‍ ഓഫീസുകള്‍ തുടങ്ങുന്നത്. ഗാര്‍ഹിക അതിക്രമങ്ങളില്‍ നിന്നും വനിതകളെ സംരക്ഷിക്കുന്ന നിയമം 2005 (PWDV Act) ശക്തമായ നിയമപരിരക്ഷയാണ് വനിതകള്‍ക്ക് ഉറപ്പു നല്‍കുന്നത്. ഗാര്‍ഹിക പീഡനങ്ങള്‍ അവഗണിക്കുന്നത് സമൂഹത്തിലും പുതിയ തലമുറയിലും ദൂരവ്യാപകമായ പ്രത്യാഖ്യാതങ്ങള്‍ ഉണ്ടാക്കും. ഇത്തരത്തില്‍ പീഡനത്തിന് ഇരയാകുന്ന സ്‌ത്രീകള്‍ക്ക് പ്രൊട്ടക്ഷന്‍ ഓഫീസുകളെ സമീപിച്ച് നിയമപരമായ സുരക്ഷ ഉറപ്പുവരുത്തുന്നതിന് അവസരമുണ്ടാക്കും. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 103 സേവനദാതാക്കള്‍ കേരളത്തിലുണ്ട്. അവരുടെ പ്രവര്‍ത്തനം പ്രൊട്ടക്ഷന്‍ ഓഫീസുകള്‍ക്കു കീഴില്‍ സമന്വയിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.ഡോ. പി. പ്രതാപന്‍ അധ്യക്ഷത വഹിച്ചു. സുഗതകുമാരി ടീച്ചറുടെ സന്ദേശം ചടങ്ങില്‍ വായിച്ചു. ഡി.എല്‍.എസ്.എ സെക്രട്ടറി ബി. പ്രഭാത്‌കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. അംഗപരിമിതര്‍ക്കായുള്ള സംസ്ഥാന കമ്മീഷണര്‍ ഡോ. അഹമ്മദ്‌പിള്ള എന്‍, കേരള സാമൂഹിക സുരക്ഷാമിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്‌ടര്‍ ഡോ. ടി.പി. അഷ്‌റഫ്, കേരള സാമൂഹ്യ ക്ഷേമ ബോര്‍ഡ് സെക്രട്ടറി ഡോ. എ. ഫിലിപ്പോസ്, സംസ്ഥാന വികലാംഗ ക്ഷേമ ബോര്‍ഡ് എം.ഡി. ഡോ. റോഷന്‍ ബിജിലി, ഇടുക്കി ജില്ലാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ ടെസ്സി എബ്രഹാം എന്നിവര്‍ സംസാരിച്ചു. തിരുവനന്തപുരം വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ സുനിത. എം.വി നന്ദി പറഞ്ഞു.
Discussion about this post