തിരുവനന്തപുരം: പ്രളയത്തില്‍പ്പെട്ടവരെ സഹായിക്കാന്‍ ജമ്മു- കാഷ്മീര്‍ സര്‍ക്കാരിനു രണ്ടു കോടി രൂപയുടെ ധനസഹായം അനുവദിച്ചു. പ്രളയബാധിതരെ സഹായിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക ദുരിതാശ്വാസനിധി രൂപീകരിക്കും. Additional Chief Secretary, Finance, Relief Fund for Kashmir Flood Victims, Secretariat, Thiruvananthapuram- 695 001 695 001, ഫോണ്‍: 0471 2518684 എന്ന വിലാസത്തില്‍ സംഭാവനകള്‍ അയയ്ക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭ്യര്‍ത്ഥിച്ചു.
കാഷ്മീരില്‍ കുടുങ്ങിയ മലയാളി കുടുംബങ്ങളെ തിരികെ നാട്ടില്‍ എത്തിക്കുന്നതു സംബന്ധിച്ച് ഇതുവരെ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ മുഖ്യമന്ത്രി മന്ത്രിസഭാ യോഗത്തില്‍ വിശദീകരിച്ചു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ന്യൂഡല്‍ഹിയില്‍ കേന്ദ്രസര്‍ക്കാരും ജമ്മു- കാഷ്മീര്‍ സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചകള്‍ ഫലപ്രദമായിരുന്നു. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുമായി നടത്തിയ ചര്‍ച്ചകളെ തുടര്‍ന്ന് കാര്യക്ഷമമായ നടപടികള്‍ ഉണ്ടായി. 123 മലയാളികള്‍ ഇതിനോടകം ഡല്‍ഹിയില്‍ തിരിച്ചെത്തി. ബാക്കിയുള്ളവര്‍ ഹോട്ടലുകളിലും മറ്റും തങ്ങുന്നു. അവരെ തിരിച്ചെത്തിക്കാനുള്ള നടപടികളിലും നല്ല പുരോഗതിയുണ്ടെന്നു മുഖ്യമന്ത്രി അറിയിച്ചു.
Discussion about this post