ബാംഗളൂര്‍: മംഗള്‍യാന്‍ പദ്ധതി ചെലവ് കൂടി എന്ന ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍ നായരുടെ വിമര്‍ശനങ്ങള്‍ക്കു മറുപടിയുമായി ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. കെ. രാധാകൃഷ്ണന്‍ രംഗത്തെത്തി. സ്വകാര്യ വാര്‍ത്താ ചാനലിന് നല്കിയ അഭിമുഖത്തിലാണ് ഐഎസ്ആര്‍ഒ ചെയര്‍മാന്റെ മറുപടി. പദ്ധതിക്കു ചെലവ് കൂടിയെന്ന വാദം അടിസ്ഥാനരഹിതമാണ്. ഇതുവരെയുള്ള ചൊവ്വാ ദൗത്യങ്ങളില്‍ ഏറ്റവും ചെലവ് കുറഞ്ഞ ദൗത്യമാണ് മംഗള്‍യാന്‍. ചൊവ്വാ ദൗത്യം തുടങ്ങിയപ്പോള്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നവെന്ന് അദ്ദേഹം ചൂണ്ടികാണിച്ചു.
മംഗള്‍യാന്റെ ഇതുവരെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും തൃപ്തികരമാണ്. ഐഎസ്ആര്‍ഒ അനാവശ്യ തിടുക്കം കാണിച്ചിരുന്നില്ല. സങ്കേതികത്തികവ് കണക്കിലെടുത്താണ് പിഎസ്എല്‍വി പരിഗണിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post