Thursday, September 10, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

ശബരിമല തീര്‍ഥാടനം; റോഡുകളുടെ അറ്റകുറ്റപ്പണി സമയബന്ധിതമായി പൂര്‍ത്തിയാക്കും : മന്ത്രി വി.എസ്. ശിവകുമാര്‍

by Punnyabhumi Desk
Sep 26, 2014, 05:58 pm IST
in മറ്റുവാര്‍ത്തകള്‍

പത്തനെതിട്ട: ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട റോഡുകളുടെ അറ്റകുറ്റപ്പണി സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ദേവസ്വം മന്ത്രി വി.എസ്.ശിവകുമാര്‍ പറഞ്ഞു. പന്തളം ദേവസ്വം ഹാളില്‍ ശബരിമല തീര്‍ഥാടന ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനു ചേര്‍ന്ന അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമല റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി ഭരണാനുമതി നല്‍കുന്നതിന് മന്ത്രിസഭാ യോഗം അടിയന്തിര നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതു സംബന്ധിച്ച് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം യോഗം ചേര്‍ന്ന്  നടപടികള്‍ വിലയിരുത്തി. സാമ്പത്തിക പരാധീനത ഇക്കാര്യത്തില്‍ ബാധകമാകില്ല. നല്ല രീതിയിലുള്ള റോഡ് നവീകരണം ഉറപ്പാക്കും. പന്തളം ടൌണ്‍ഷിപ്പ് സംബന്ധിച്ച നടപടികള്‍ ഉടന്‍ ആരംഭിക്കും. മാസ്റര്‍ പ്ളാനില്‍ ഉള്‍പ്പെടുത്തി പന്തളത്ത് കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ധസഹായം ലഭ്യമാക്കും.

ശബരിമല തീര്‍ഥാടവുമായി ബന്ധപ്പെട്ട് പന്തളം ഗ്രാമ പഞ്ചായത്തിന് 20 ലക്ഷം രൂപയും കുളനട ഗ്രാമ പഞ്ചായത്തിന് 15 ലക്ഷം രൂപയും അനുവദിച്ചു. ചെറുകോല്‍, അയിരൂര്‍ ഗ്രാമ പഞ്ചായത്തുകള്‍ക്ക് ധനസഹായം ലഭ്യമാക്കണമെന്ന ആവശ്യം പരിഗണിക്കും. പന്തളത്ത് പാര്‍ക്കിംഗിന് കൂടുതല്‍ സ്ഥലം കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു.

പന്തളം ബസ് സ്റാന്‍ഡിനു മുന്‍വശം ടാറിംഗ് നടത്തുന്തിനും ടോയ്ലറ്റ് തുറന്നു നല്‍കുന്നതിും നടപടിയെടുക്കും. പന്തളത്ത് ഡ്യൂട്ടിചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥരുടെ താമസം, ഭക്ഷണം എന്നിവ ദേവസ്വം ബോര്‍ഡ് സജ്ജമാക്കും. പന്തളം വലിയകോയിക്കല്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട് എല്ലാ നിര്‍മാണ പ്രവര്‍ത്തനങ്ങളും തീര്‍ഥാടന സീസണ്‍ തുടങ്ങുന്നതിന് ഒരാഴ്ച മുന്‍പ് ദേവസ്വം ബോര്‍ഡ് പൂര്‍ത്തിയാക്കും. ശുചീകരണത്തിനായി സാനിറ്റേഷന്‍ സൊസൈറ്റി മുഖേന 800 വിശുദ്ധിസേനാംഗങ്ങളുടെ സേവനം ലഭ്യമാക്കും. വിലനിലവാരം നിയന്ത്രിക്കുന്നതിനും ഗുണിലവാരം ഉറപ്പുവരുത്തുന്നതിനും ജില്ലാ കളക്ടറുടെ കീഴില്‍ സ്ക്വാഡുകള്‍ രൂപീകരിക്കും.

പന്തളത്തുിന്നും പമ്പ, എരുമേലി ഉള്‍പ്പെടെ സ്ഥലങ്ങളിലേക്ക് തീര്‍ഥാടകരുടെ ആവശ്യാനുസരണം കെഎസ്ആര്‍ടിസി സര്‍വീസ് നടത്തും. അച്ചന്‍കോവില്‍, ആര്യങ്കാവ്, കുളത്തൂപ്പുഴ എന്നീ ശാസ്താക്ഷേത്രങ്ങളെ ബന്ധിപ്പിച്ച് സര്‍വീസ് നടത്തുന്നതിുള്ള സാധ്യത പരിഗണിക്കും. മണ്ഡല മകരവിളക്ക് കാലത്ത് പന്തളത്ത് എല്ലാ വിഭാഗം ബസുകള്‍ക്കും സ്റോപ്പ് ഏര്‍പ്പെടുത്തും. പന്തളത്ത് 100 പോലീസുകാര്‍ ഡ്യൂട്ടിക്കുണ്ടാകും. ആവശ്യമെങ്കില്‍ കൂടുതല്‍ പേരെ നിയോഗിക്കും. തിരുവാഭരണ ഘോഷയാത്ര പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ നിന്നും പുറപ്പെടുമ്പോഴുള്ള സുരക്ഷ കൂടുതല്‍ ശക്തമാക്കും.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) നേതൃത്വത്തില്‍ പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തിനു സമീപം താല്‍ക്കാലിക ക്ളിനിക്ക് തുറക്കും. പന്തളം പ്രാഥമികാരോഗ്യ കേന്ദ്രവും പൂര്‍ണ സജ്ജമാക്കും. ഇതിനു പുറമേ ആംബുലന്‍സും മൊബൈല്‍ മെഡിക്കല്‍ യൂണിറ്റും ഏര്‍പ്പെടുത്തും. തിരുവാഭരണ ഘോഷയാത്രയെ മെഡിക്കല്‍ ടീം അനുഗമിക്കും. ആവശ്യമായ മരുന്നുകള്‍ സംഭരിച്ചുകഴിഞ്ഞു. 12 ജീവക്കാരും ഫയര്‍ എന്‍ജിനും അടങ്ങുന്ന ഫയര്‍ഫോഴ്സ് യൂണിറ്റ് പന്തളത്ത് വിന്യസിക്കും.

തീര്‍ഥാടനകാലത്ത് പന്തളത്ത് വൈദ്യുതി മുടങ്ങാതിരിക്കാന്‍ കെഎസ്ഇബി സംവിധാനം ഏര്‍പ്പെടുത്തി. അച്ചന്‍കോവിലാറിലെ തടയണയുടെ അറ്റകുറ്റപ്പണി ഇറിഗേഷന്‍ വകുപ്പ് നടത്തും. അപകട സാധ്യതയുള്ള കടവുകളില്‍ വിവിധ ഭാഷകളിലെ മുന്നറിയിപ്പ് ബോര്‍ഡും ബാരിക്കേഡും സ്ഥാപിക്കും. തടസമില്ലാതെ കുടിവെള്ള വിതരണം നടത്തുന്നതിന് വാട്ടര്‍ അതോറിറ്റി നടപടി സ്വീകരിക്കും. ആവശ്യമായ സ്ഥലങ്ങളില്‍ താല്‍ക്കാലിക ടാപ്പ് സ്ഥാപിക്കും.

തീര്‍ഥാട ക്രമീകരണങ്ങളുടെ ഏകോപനം ജില്ലാ കളക്ടര്‍ എസ്.ഹരികിഷോര്‍ നിര്‍വ്വഹിക്കും. ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന് എം.എല്‍.എമാരുടേയും ജില്ലാ കളക്ടറുടേയും സാന്നിധ്യത്തില്‍ വീണ്ടും യോഗം ചേരും. 

Share
Tweet
Send

Related News

മറ്റുവാര്‍ത്തകള്‍

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

മറ്റുവാര്‍ത്തകള്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

മറ്റുവാര്‍ത്തകള്‍

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പുതിയ വാർത്തകൾ

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies