ബാംഗ്ലൂര്‍: അനധികൃത സ്വത്തുസമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജാമ്യാപേക്ഷ ഒക്ടോബര്‍ 7ന് പരിഗണിക്കും. ഇന്നുതന്നെ ജാമ്യാപേക്ഷ പരിഗണിക്കണമെന്ന് മുതിര്‍ന്ന അഭിഭാഷകന് രാം ജേഠ്മലാനി ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല.
ഒക്ടോബര്‍ ഏഴിന് പതിവ് ബഞ്ചിലായിരിക്കും ഇനി ജാമ്യാപേക്ഷ പരിഗണനയ്ക്ക് വരുക. ഈ തീരുമാനത്തോടെ അഞ്ച് ദിവസം കൂടി ജയലളിത ജയിലില്‍ കഴിയേണ്ടിവരും. പ്രോസിക്യൂഷന് ചില സാങ്കേതിക വാദങ്ങളുന്നയിച്ചതിനെ തുടര്‍ന്ന് ഇന്നലെ കോടതി കേസ് തിങ്കളാഴ്ചത്തേക്ക് മാറ്റിയിരുന്നു. എന്നാല്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി.എച്ച്. വഗേല നിര്‍ദേശിച്ചപ്രകാരം കേസ് ഇന്ന് പരിഗണിക്കുകയായിരുന്നു.
1991-’96 കാലയളവില്‍ മുഖ്യമന്ത്രിയായിരിക്കെ 66.65 കോടി രൂപ അനധികൃതമായി സമ്പാദിച്ചെന്ന കേസില്‍ ജയലളിതയ്ക്ക് വിചാരണക്കോടതി നാല് വര്‍ഷം തടവും 100 കോടി രൂപ പിഴയുമാണ് വിധിച്ചത്.
Discussion about this post