Wednesday, November 4, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

മദ്യവിമുക്ത സമൂഹം എന്ന ആശയം യാഥാര്‍ഥ്യമാക്കണമെങ്കില്‍ ജനങ്ങളുടെ പൂര്‍ണ സഹകരണം അനിവാര്യം- മുഖ്യമന്ത്രി

by Punnyabhumi Desk
Oct 3, 2014, 01:27 pm IST
in മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന മദ്യവിമുക്ത കേരളം എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിന്‌ ജനങ്ങള്‍ അത്‌ ഏറ്റെടുക്കാന്‍ മുന്നോട്ടു വരണമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മദ്യത്തില്‍ നിന്നുള്ള വിരുമാനം വേണ്ടെന്ന്‌ വയ്‌ക്കാനും മദ്യനിരോധം ഏര്‍പ്പെടുത്താനും സര്‍ക്കാരിന്‌ സാധിക്കും. എന്നാല്‍ മദ്യവിമുക്ത സമൂഹം എന്ന ആശയം യാഥാര്‍ഥ്യമാക്കണമെങ്കില്‍ ജനങ്ങളുടെ പൂര്‍ണ സഹകരണം അനിവാര്യമാണ്‌- ഗാന്ധിജയന്തി ആഘോഷത്തിന്റെ ഭാഗമായി വിവിധ സംഘടനകളുടെആഭിമുഖ്യത്തില്‍ സത്‌ഗമയ എന്ന പേരില്‍ നടത്തിയ 21 കിലോമീറ്റര്‍ പദയാത്ര പാളയം രക്തസാക്ഷി മണ്ഡപത്തില്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്ത്യയുടെ എല്ലാ നന്മയുടെയുംആവേശത്തിന്റെയും ഉറവിടം ഗാന്ധിജിയാണ്‌. ഗാന്ധിയന്‍ ദര്‍ശനങ്ങളില്‍ നിന്ന്‌ നാം അകന്നതാണ്‌ ഇന്ന്‌ സമൂഹത്തില്‍ കാണുന്ന പല തെറ്റായ പ്രവണതകളുടെയും കാരണം. അവ തിരുത്താനുള്ള അവസരമായി ഗാന്ധിജയന്തി വേളയെ പ്രയോജനപ്പെടുത്തണമെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു.

സായിഗ്രാമം, നെഹ്രുയുവകേന്ദ്ര, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്‌, എന്‍.എസ്‌.എസ്‌, ഗാന്ധിമിത്ര മണ്ഡലം, മദ്യനിരോധനസമിതി, സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍, തുടങ്ങിയവയുടെയും മറ്റ്‌ 24 യുവജനസംഘടനകളുടെയും ആഭിമുഖ്യത്തില്‍ ലഹരിവിരുദ്ധ സന്ദേശം ഉയര്‍ത്തി സത്‌ഗമയ എന്ന പേരില്‍ നടത്തിയ 21 കിലോമീറ്റര്‍ പദയാത്ര ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ വിളിച്ചോതുന്നതും പങ്കാളിത്തം കൊണ്ട്‌ ശ്രദ്ധേയവുമായിരുന്നു. വിദ്യാര്‍ഥികളും യുവജനങ്ങളുമടക്കം നുറു കണക്കിന്‌ പേര്‍ യാത്രയില്‍ അണിനിരന്നു.

ഉദ്‌ഘാടന ചടങ്ങില്‍ സാംസ്‌കാരിക മന്ത്രി കെ.സി.ജോസഫ്‌ അദ്ധ്യക്ഷത വഹിച്ചു. മുന്‍ കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍ ദീപശിഖ ദീര്‍ഘദൂര ഓട്ടക്കാരന്‍ ബാഹുലേയന്‌ കൈമാറി. മുന്‍മന്ത്രി എം.വിജയകുമാര്‍ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും ആരംഭിച്ച യാത്ര മഹാത്മാഗാന്ധിയുടെ പാദസ്‌പര്‍ശമേറ്റ നെയ്യാറ്റിന്‍കര ഊരുട്ടുകാല ഗ്രൗണ്ടില്‍ സമാപിച്ചു. സായിഗ്രാം എക്‌സിക്യൂട്ടീവ്‌ ഡയറക്ടര്‍ കെ.എന്‍.ആനന്ദകുമാര്‍, നെഹ്രുയുവകേന്ദ്ര കോര്‍ഡിനേറ്റര്‍ അലിസാബ്രിന്‍, എന്‍.കെ.രജ്ഞിത്ത്‌ തുടങ്ങിയവര്‍ സംബന്ധിച്ചു.

Share
Tweet
Send

Related News

മറ്റുവാര്‍ത്തകള്‍

ഡോ.എസ്.സരോജം നിര്യാതയായി

മറ്റുവാര്‍ത്തകള്‍

ലക്ഷ്മിക്കുട്ടി.വി.പിള്ള നിര്യാതയായി

മറ്റുവാര്‍ത്തകള്‍

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

പുതിയ വാർത്തകൾ

അതിജീവനത്തിന്റെ രാജകുമാരന്‍ നന്ദു മഹാദേവയുടെ ആത്മകഥ ‘പുകയരുത് ജ്വലിക്കണം’ പ്രകാശനം ചെയ്തു

കേരളത്തിന്റെ 29-ാമത് ഗവര്‍ണറായി ഓം പ്രകാശ് മാഥൂര്‍ ചുമതലയേറ്റു

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഇന്ന് 62-ാം പിറന്നാള്‍

‘ആണവ ഭീഷണിക്കു മുന്നില്‍ വഴങ്ങില്ല’: ഐക്യരാഷ്ട്രസഭയില്‍ പാകിസ്താന് ഇന്ത്യയുടെ ശക്തമായ മറുപടി

ഡോ.എസ്.സരോജം നിര്യാതയായി

ശ്രീരാമദാസമിഷന്‍ പുറത്തിറക്കിയ പുതിയ പുസ്തകങ്ങള്‍

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ആരോഗ്യ കുടുംബക്ഷേമ ദേവസ്വം മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, കൈമനം അമൃതാനന്ദമയീ മഠം മഠാധിപതി സ്വാമി ശിവാമൃതാനന്ദപുരി, വി.മുരളീധരന്‍ എം.എല്‍.എ, മുന്‍ എം.പി എന്‍.പീതാംബരക്കുറുപ്പ്, മുന്‍ എം.എല്‍.എ എം.എ.വാഹീദ്, മാധവന്‍.ബി.നായര്‍ എന്നിവര്‍ സമീപം.

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഉദ്ഘാടനം ചെയ്തു

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഒക്ടോബര്‍ 4ന്

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

ലക്ഷ്മിക്കുട്ടി.വി.പിള്ള നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies