തിരുവനന്തപുരം: ഖരമാലിന്യ നിര്‍മ്മാജ്ജനത്തിന് ആധുനിക സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തിയുളള പദ്ധതികള്‍ സംസ്ഥാനത്ത് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പ്രദേശവാസികള്‍ക്ക് യാതൊരു വിധത്തിലുമുളള ബുദ്ധിമുട്ടുകളുമുണ്ടാകാതെ ഖരമാലിന്യം സംസ്‌കരിക്കുന്നതിനുതകുന്ന പദ്ധതി സംസ്ഥാനത്ത് ആദ്യമായി ബ്രഹ്മപുരത്താണ് ആരംഭിക്കുകയെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശസ്വയംഭരണ നഗരകാര്യ വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്ലാസ്റ്റിക് ശേഖരണദിനാചരണം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
നവംബര്‍ ഒന്നുവരെയുളള ഒരു മാസക്കാലം പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. എന്നാല്‍ അതുകഴിഞ്ഞും ജനപിന്തുണയോടെ പദ്ധതി തുടരും. പ്ലാസ്റ്റിക് പദാര്‍ത്ഥങ്ങളും ഫ്‌ളക്‌സ് ബോര്‍ഡുകളും ഒഴിവാക്കി പ്രകൃതിയേയും പരിസ്ഥിതിയേയും സംരക്ഷിക്കാനുളള യത്‌നത്തില്‍ എല്ലാരും പങ്കാളികളാവണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. തുടര്‍ന്ന് പാളയം മാര്‍ക്കറ്റിലും പരിസരപ്രദേശത്തെയും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ മുഖ്യമന്ത്രിയുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ ശേഖരിച്ചു. മന്ത്രിമാരായ വി.എസ്.ശിവകുമാര്‍, മഞ്ഞളാംകുഴി അലി തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.
Discussion about this post