തിരുവനന്തപുരം: ജസ്‌റ്റിസ് രാജേന്ദ്ര ബാബു കമ്മിഷന്‍ സമര്‍പ്പിച്ച സംസ്‌ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം സംബന്ധിച്ച റിപ്പോര്‍ട്ട് പഠിക്കാന്‍ മന്ത്രിസഭ ഉപസമിതി രൂപവല്‍ക്കരിച്ചതായി മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കവേ അറിയിച്ചു. മന്ത്രിമാരായ കോടിയേരി ബാലകൃഷ്‌ണന്‍, തോമസ് എസക്ക്, സി.ദിവാകരന്‍, എന്‍.കെ. പ്രേമചന്ദ്രന്‍, ജോസ് തെറ്റയില്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, വി. സുരേന്ദ്രന്‍ പിള്ള എന്നിവരാണ് സമിതി അംഗങ്ങള്‍.
ആലപ്പുഴ മെഡിക്കല്‍ കോളജില്‍ 26 തസ്‌തികകള്‍ക്ക് അംഗീകാരം നല്‍കി. തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററില്‍ 20 സ്‌റ്റാഫ് നഴ്‌സുമാരുടെ തസ്‌തികകള്‍ അനുവദിക്കും. പത്തനതിട്ട ജില്ലയിലെ അരുവാപാലം പഞ്ചായത്തില്‍ ഫുഡ്‌പാര്‍ക്ക് നിര്‍മിക്കുന്നതിനായി 50 ഏക്കര്‍ ഭൂമി 50 അനുവദിച്ചു. പന്തളം കൃഷിഫാം വികസനത്തിന് 25 ഏക്കര്‍ ഭൂമിയും കൃഷിവകുപ്പിന് കൈമാറും.
Discussion about this post