Saturday, November 8, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

പോലീസ് ജനപക്ഷം ചേര്‍ന്നു നില്‍ക്കണം: ആഭ്യന്തര മന്ത്രി

by Punnyabhumi Desk
Oct 7, 2014, 04:53 pm IST
in മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ ഉള്‍ക്കൊണ്ട് ജനങ്ങളുടെ താല്പര്യസംരക്ഷകരായി പോലീസ് മാറണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പും കേരള പോലീസും സംയുക്തമായി സംഘടിപ്പിച്ച സെമിനാര്‍ തിരുവനന്തപുരം വി.ജെ.ടി.ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പോലീസ് ജനപക്ഷത്ത് നില്‍ക്കണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതോടൊപ്പം അവര്‍ക്ക് സേവനം പ്രദാനം ചെയ്യുന്നതിനും ആശ്വാസം പകരുന്നതിനും പോലീസിന് കഴിയണം. നിയമം അനുസരിക്കാന്‍ ജനങ്ങളെ പ്രോത്സാഹിപ്പിക്കുക, നിയമം പാലിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അവരെ ബോധവാന്മാരാക്കുക, നിയമലംഘകരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരിക എന്നീ കര്‍ത്തവ്യങ്ങള്‍ ആധുനിക കാലഘട്ടത്തിനനുയോജ്യമായ വിധത്തില്‍ പോലീസ് നിര്‍വഹിക്കണം. ഒരു ക്ഷേമരാഷ്ട്രത്തില്‍ ജനപക്ഷം ചേര്‍ന്നുനില്‍ക്കുക എന്നതാണ് പോലീസിന്റെ കര്‍ത്തവ്യം. നിയമങ്ങള്‍ അനുസരിക്കുന്ന ജനതയെയാണ് മഹാത്മാഗാന്ധി വിഭാവനം ചെയ്തത്. ഗാന്ധിയന്‍ പ്രവര്‍ത്തനരീതികളുമായി ജനങ്ങള്‍ മുന്നോട്ട് പോയാല്‍ പോലീസിന്റെ ജോലിഭാരം പകുതി കുറയും.

കൊളോണിയല്‍ കാലത്ത് പോലീസ് ഭരണകൂടത്തിന്റെ മര്‍ദ്ദനോപകരണമായിരുന്നു. എന്നാല്‍ ഇന്ന് സ്ഥിതിയാകെ മാറി. ആധുനികവും ശാസ്ത്രീയവുമായ നിരവധി കുറ്റാന്വേഷണ രീതികള്‍ നിലവിലുള്ള കാലത്ത് മര്‍ദ്ദനമുറകള്‍ അപ്രസക്തമായിരിക്കുന്നു. ശാസ്ത്രീയ കുറ്റാന്വേഷണ രീതികള്‍ വ്യാപകമാക്കാന്‍ പോലീസ് തയ്യാറാകണം-അദ്ദേഹം പറഞ്ഞു. ഒറ്റപ്പെട്ടതും ചെറുതുമായ സംഭവങ്ങള്‍ പര്‍വ്വതീകരിച്ച് പോലീസിന്റെ മനോവീര്യം കെടുത്തുന്ന ഒരു നടപടിയും സര്‍ക്കാര്‍ അംഗീകരിക്കില്ല. പലകാര്യങ്ങളിലും രാജ്യത്തിനാകെ മാതൃകയാകുന്ന പ്രവര്‍ത്തനങ്ങളാണ് കേരള പോലീസ് കാഴ്ചവയ്ക്കുന്നത്. ജനമൈത്രി പോലീസ് പദ്ധതി, ക്ലീന്‍ കാമ്പസ് സേഫ് കാമ്പസ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, ഓപ്പറേഷന്‍ കുബേര, നിര്‍ഭയ കേരളം സുരക്ഷിത കേരളം പദ്ധതികള്‍ ശ്ലാഘനീയമായ തരത്തിലാണ് മുന്നോട്ട് പോകുന്നത്. ജനങ്ങളും പോലീസും തമ്മിലുള്ള അകലം കുറയ്ക്കുന്നതിന് ജനമൈത്രി പദ്ധതി സഹായിച്ചിട്ടുണ്ട്. ക്ലീന്‍ കാമ്പസ് സേഫ് കാമ്പസ് പദ്ധതി വിദ്യാര്‍ത്ഥികളും രക്ഷകര്‍ത്താക്കളും നല്ല രീതിയിലാണ് സ്വീകരിച്ചത്. പരിഷ്‌കൃത സമൂഹത്തിനനുസരിച്ചുള്ള വാഹന പരിശോധനയാണ് ആവശ്യമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

വാഹനപരിശോധനയുടെ പേരിലുള്ള പരാതികള്‍ ഒഴിവാക്കാന്‍ ക്യാമറകള്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. പരിശോധനാ സമയത്ത് ജനങ്ങളോട് മാന്യമായി പെരുമാറണമെന്നും തിരക്കുള്ള സമയങ്ങളിലെ പരിശോധനകള്‍ക്ക് ചില നിയന്ത്രണങ്ങള്‍ വരുത്തണമെന്നും ഡി.ജി.പി. നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സംസ്ഥാനത്ത് പുതുതായി അഞ്ച് വനിതാ പോലീസ് സ്റ്റേഷനുകള്‍ ആരംഭിക്കും. പോലീസ് സേനയില്‍ വര്‍ദ്ധിച്ച സ്ത്രീ പ്രാതിനിധ്യം ഉറപ്പുവരുത്തും. സബ് ഇന്‍സ്‌പെക്ടര്‍ തെരഞ്ഞെടുപ്പിലും സ്ത്രീകള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ഉറപ്പുവരുത്തുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന പോലീസ് മേധാവി കെ.എസ്.ബാലസുബ്രഹ്മണ്യന്‍ ഐ.പി.എസ്. ആമുഖാവതരണം നടത്തി. മഹാത്മാഗാന്ധിയുടെ കാഴ്ചപ്പാടിലെ നിയമവാഴ്ച സമകാലിക പ്രസക്തി എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ ഗാന്ധിസ്മാരകനിധി ചെയര്‍മാന്‍ പി.ഗോപിനാഥന്‍ നായര്‍, പി.കെ.ശിവാനന്ദന്‍,ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ എം.ജി.രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. എ.ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റ മോഡറേറ്ററായിരുന്നു. തുടര്‍ന്ന് സ്ത്രീസുരക്ഷയും ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളും ക്രമസമാധാനവും- ഗാന്ധിയന്‍ വീക്ഷണവും കേരളാനുഭവങ്ങളും എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ മുന്‍ പോലീസ് മേധാവി ജേക്കബ്ബ് പുന്നൂസ്, അച്യുതമേനോന്‍ സ്റ്റഡി സെന്റര്‍ ഓഫ് മെഡിക്കല്‍ സയന്‍സസ് പ്രൊഫസര്‍ കെ.ആര്‍.തങ്കപ്പന്‍, ഡോ.ബിസ്മി എന്നിവര്‍ സംസാരിച്ചു. 

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

ലെന്‍സ് ബുക്‌സ് പുസ്തക സഭ സംഘടിപ്പിച്ചു

മറ്റുവാര്‍ത്തകള്‍

വി.കെ. രാധാകൃഷ്ണന്‍ നായര്‍ (86) നിര്യാതനായി

മറ്റുവാര്‍ത്തകള്‍

മഞ്ചേരി കെ.ആര്‍. ഭാസ്‌കരന്‍ പിള്ള നിര്യാതനായി

Discussion about this post

പുതിയ വാർത്തകൾ

തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്‍ കേരളത്തില്‍

ശബരിമല സ്വര്‍ണക്കൊള്ള: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍.വാസുവിനെ ചോദ്യം ചെയ്തു

ജിഎസ്ടി പരിഷ്‌കരണം ചെറുകിട ബിസിനസുകള്‍ക്കും ഉപഭോക്താക്കള്‍ക്കും നേട്ടമായെന്നു വിലയിരുത്തല്‍

മോശം കാലാവസ്ഥ: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ സഞ്ചരിച്ച വിമാനം അടിയന്തിരമായി നിലത്തിറക്കി

ശബരിമല കട്ടിളപ്പാളിയിലെ സ്വര്‍ണ മോഷണ കേസിലും ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏകാദശി ദിവസം തന്നെ ഉദയാസ്തമയ പൂജ നടത്താന്‍ ഉത്തരവിട്ട് സുപ്രീംകോടതി

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ സമഗ്ര ഓഡിറ്റിങ് നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടു

എന്‍സിആര്‍ടിയുടെ ആറ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള പുസ്തകത്തില്‍ ആയുര്‍വേദം ഉള്‍പ്പെടുത്തി

സംസ്ഥാനത്ത് വീണ്ടും കള്ളക്കടല്‍ മുന്നറിയിപ്പ്

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies