Wednesday, May 6, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ജവഹര്‍ സ്‌കൂള്‍ തത്‌കാലത്തേക്ക്‌ തുറക്കാന്‍ ശുപാര്‍ശ ചെയ്യും

by Punnyabhumi Desk
Oct 7, 2014, 02:51 pm IST
in കേരളം

തിരുവനന്തപുരം: വിദ്യാര്‍ത്ഥിയെ പട്ടിക്കൂട്ടിലടച്ച സംഭവത്തെത്തുടര്‍ന്ന്‌ പൂട്ടിയ കുടപ്പനക്കുന്ന്‌ ജവഹര്‍ ഇംഗ്‌ളീഷ്‌ മീഡിയം സ്‌കൂള്‍ ഈ അധ്യയനവര്‍ഷം തുറന്നു പ്രവര്‍ത്തിപ്പിക്കണമെന്ന്‌ ഡിപിഐ-യോട്‌ ശുപാര്‍ശ ചെയ്യാന്‍ ജില്ലാഭരണകൂടം തീരുമാനിച്ചു. സ്‌കൂള്‍ പൂട്ടിയതിനെത്തുടര്‍ന്ന്‌ വിദ്യാര്‍ത്ഥികളുടെ അധ്യയനം മുടങ്ങാതിരിക്കാനാണ്‌ ഈ തീരുമാനം.

ഈ അധ്യയന വര്‍ഷം മക്കളെ ജവഹര്‍ സ്‌കൂളില്‍ തന്നെ തുടര്‍ന്ന്‌ പഠിപ്പിക്കക്കണമെന്നാണ്‌ ഭൂരിപക്ഷം രക്ഷിതാക്കളുടെയും അഭിപ്രായമെന്ന്‌ കഴിഞ്ഞ ദിവസം ജില്ലാ കളക്‌ടര്‍ ബിജു പ്രഭാകറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ രക്ഷാകര്‍തൃ പ്രതിനിധികള്‍ അറിയിച്ചിരുന്നു. തുടര്‍ന്ന്‌ ഇതുസംബന്ധിച്ച്‌ രക്ഷാകര്‍ത്താക്കളുടെ അഭിപ്രായം ആരാഞ്ഞശേഷമാണ്‌ തീരുമാനം എടുത്തത്‌. സ്‌കൂളിലെ 123 കുട്ടികളില്‍ 107 പേരുടെ രക്ഷിതാക്കളും അതേ സ്‌കൂളില്‍ കുട്ടികളെ തുടര്‍ന്നു പഠിപ്പിക്കണമെന്നാണ്‌ അഭിപ്രായപ്പെട്ടത്‌. വിവാദസംഭവത്തെതുടര്‍ന്ന്‌ നടത്തിയ പരിശോധനയില്‍ സ്‌കൂളില്‍ അധ്യയനത്തിനുള്ള അടിസ്ഥാനസൗകര്യങ്ങളില്ലെന്ന്‌ വ്യക്തമായതിനെത്തുടര്‍ന്ന്‌ ഡിപിഐ സ്‌കൂള്‍ അടച്ചു പൂട്ടാന്‍ ഉത്തരവിട്ടിരുന്നു.കുട്ടികള്‍ക്ക്‌ അടുത്തുള്ള സര്‍ക്കാര്‍ സ്‌കൂളില്‍ പ്രവേശനം നല്‍കുക, മറ്റ്‌ സിബിഎസ്‌ഇ സ്‌കൂളുകളില്‍ പ്രവേശനം നല്‍കുക, സ്‌കൂള്‍ ഏറ്റെടുത്തു നടത്തുക എന്നീ വിവിധ സാധ്യതകള്‍ ജില്ലാ ഭരണകൂടം രക്ഷിതാക്കളുമായും പൊതുപ്രവര്‍ത്തകരുമായും ചര്‍ച്ച ചെയ്‌തിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ രക്ഷാകര്‍ത്താക്കള്‍ക്കിടയില്‍ ഒരു അഭിപ്രായ ഐക്യത്തിലെത്താന്‍ സാധിച്ചിരുന്നില്ല.

വിവാദമായ സ്‌കൂളുകളില്‍ നിന്നും പുതിയ സ്‌കൂളിലേയ്‌ക്ക്‌ കുട്ടികളെ ഇപ്പോള്‍ മാറ്റുന്നത്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ മാനസികപ്രയാസത്തിന്‌ ഇടയാക്കുമെന്നാണ്‌ ഭൂരിപക്ഷം രക്ഷാകര്‍ത്താക്കളും അഭിപ്രായപ്പെട്ടത്‌.

ShareTweetSend

Related News

കേരളം

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

കേരളം

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി സമര്‍പ്പിച്ചു

കേരളം

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

Discussion about this post

പുതിയ വാർത്തകൾ

കുവൈറ്റിലെ ഇന്ത്യയുടെ പ്രഥമ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി സമര്‍പ്പിച്ചു

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

ശ്രീശങ്കര ജയന്തി ആഘോഷം: കാലടി ശൃംഗേരി മഠത്തില്‍ സന്യാസി സംഗമം നടന്നു

ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

ക്ഷേത്രത്തിലെത്തുന്നവര്‍ വിശ്വാസികളല്ലെങ്കില്‍പ്പോലും അവിടത്തെ ആചാരങ്ങള്‍ പാലിക്കണം: സുപ്രീംകോടതി

ആര്‍ട്ടെമിസ് 2 ചാന്ദ്രദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു

അഞ്ചു ജില്ലകളിലെ മുഴുവന്‍ സീറ്റുകളും യുഡിഎഫ് നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies