Tuesday, July 1, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

മദ്യനിരോധനം : സമൂഹത്തിന്റെയാകെ സഹകരണമുണ്ടാകണം -മുഖ്യമന്ത്രി

by Punnyabhumi Desk
Oct 8, 2014, 04:39 pm IST
in മറ്റുവാര്‍ത്തകള്‍

OOMMEN_CHANDY_747595e1തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഇച്ഛാശക്തിയോടെ നടപ്പാക്കുന്ന മദ്യനിരോധന പ്രവര്‍ത്തനങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ സമൂഹത്തിന്റെയാകെ പങ്കാളിത്തവും സഹകരണവുമുണ്ടാകണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഐ.ആന്റ് പി.ആര്‍.ഡി. സംഘടിപ്പിച്ച ഗാന്ധിജയന്തി വാരാഘോഷങ്ങളുടെ ഭാഗമായി മദ്യ-ലഹരി വസ്തുക്കള്‍ക്കെതിരെയുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെയും മദ്യപാനം മൂലമുണ്ടാകുന്ന സാമൂഹിക-സാമ്പത്തിക-ആരോഗ്യ ആഘാതങ്ങളെക്കുറിച്ചുമുള്ള സര്‍വേയുടെയും ഉദ്ഘാടനം വി.ജെ.ടി. ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

മദ്യവര്‍ജ്ജനവും മദ്യനിരോധനവും സമന്വയിപ്പിച്ചു കൊണ്ടുള്ള മധ്യമാര്‍ഗമാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. മദ്യത്തിന്റെ ലഭ്യത കുറച്ചും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയും പത്ത് വര്‍ഷം കൊണ്ട് മദ്യനിരോധനം പൂര്‍ണമാക്കുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മദ്യനിരോധന പ്രവര്‍ത്തനങ്ങള്‍ തടയാന്‍ ഒരു ശക്തിക്കും കഴിയില്ലെന്നും മദ്യനിരോധന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ജനങ്ങളുടെയാകെ പിന്തുണ ഉണ്ടാകണമെന്നും അതുകൊണ്ടുതന്നെ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന ഗാന്ധിജയന്തി വാരാഘോഷം സംസ്ഥാനത്തിനാകെ ഏറെ പ്രാധാന്യമുള്ളതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗാന്ധിസത്തിന്റെ പ്രസക്തി നാള്‍ക്കുനാള്‍ ഏറിവരുന്ന ഈ കാലഘട്ടത്തില്‍ എല്ലാ ആസക്തികള്‍ക്കെതിരെയും ഉച്ചനീചത്വങ്ങള്‍ക്കെതിരെയും മഹാത്മാഗാന്ധി നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കണമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച എക്‌സൈസ് വകുപ്പുമന്ത്രി കെ.ബാബു പറഞ്ഞു. സര്‍ക്കാരിന്റെ മദ്യനയം പൂര്‍ണ്ണമായും നടപ്പാക്കുന്നതിന് സമൂഹത്തിന്റെയാകെ പങ്കാളിത്തം ഉണ്ടാകണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. മേയര്‍ ചന്ദ്രിക മദ്യവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മദ്യവിമുക്തി നേടിയ കോട്ടൂര്‍ വനമേഖലയില്‍ നിന്നുള്ള പത്ത് ആദ്യവാസികളെ മുഖ്യമന്ത്രി ചടങ്ങില്‍ ആദരിച്ചു. ആരോഗ്യവകുപ്പ്മന്ത്രി വി.എസ്.ശിവകുമാര്‍ എക്‌സൈസ് കമ്മീഷണര്‍ എക്‌സ്. അനില്‍, ഐ.ആന്റ് പി.ആര്‍.ഡി. ഡയറക്ടര്‍ മിനി ആന്റണി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. 

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

മഞ്ചേരി കെ.ആര്‍. ഭാസ്‌കരന്‍ പിള്ള നിര്യാതനായി

മറ്റുവാര്‍ത്തകള്‍

വത്സല.പി നിര്യാതയായി

മറ്റുവാര്‍ത്തകള്‍

ഇന്ന് മഹാശിവരാത്രി

Discussion about this post

പുതിയ വാർത്തകൾ

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയെന്ന പേരില്‍ പുതിയ കൂട്ടായ്മ രൂപീകരിച്ച് അന്‍വര്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies