തിരുവനന്തപുരം: പോത്തന്‍കോട്ട് വീണ്ടും സിപിഎം-ആര്‍എസ്എസ് സംഘര്‍ഷം. അക്രമത്തില്‍ ഒരു ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റു. ഇതേത്തുടര്‍ന്ന് സിപിഎം, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് ലാത്തി വീശി. സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സംഘര്‍ഷാവസ്ഥയ്ക്ക് അയവു വന്നതായി പോലീസ് അറിയിച്ചു.
സംഭവത്തെ തുടര്‍ന്ന് ഏതാനും പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍, അണികളെ അനുനയിപ്പിക്കാനെത്തിയ ബിജെപി നേതാക്കളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തതെന്ന് ആരോപിച്ച് ബിജെപി പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചു.
പോത്തന്‍കോട് പ്ലാമൂട്ടില്‍ വെള്ളിയാഴ്ചയുണ്ടായ സംഘര്‍ഷത്തില്‍ ഒരു എസ്‌ഐയ്ക്കും രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കും ഒന്നരവയസുള്ള കുട്ടിക്കും പരിക്കേറ്റിരുന്നു. സംഘര്‍ഷത്തിനിടെ മൂന്ന് വീടുകളും ബിജെപി പ്രാദേശിക ഓഫീസും അടിച്ചു തകര്‍ത്തു.
Discussion about this post