Tuesday, July 1, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

ശബരിമലയെ ദേശീയ തീര്‍ത്ഥാടനകേന്ദ്രമാക്കണം

by Punnyabhumi Desk
Oct 10, 2014, 03:15 pm IST
in മറ്റുവാര്‍ത്തകള്‍, എഡിറ്റോറിയല്‍

sabari-1-editorial-pb.jpg copyലോകത്തെ ഏറ്റവും വലിയ ഹൈന്ദവതീര്‍ത്ഥാടനകേന്ദ്രമാണ് ശബരിമല. അന്താരാഷ്ട്ര പ്രശസ്തമായ ഒരു തീര്‍ത്ഥാടനകേന്ദ്രം എന്നതിലുപരി ഒരു പ്രത്യേക കാലയളവില്‍ ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകരെത്തുന്ന ശബരിമലയെപ്പോലെ മറ്റൊരു പുണ്യസങ്കേതം ലോകത്തിലില്ല.

ശബരിമലയെ ദേശീയ തീര്‍ത്ഥാടനകേന്ദ്രമായി പ്രഖ്യാപിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ട് വര്‍ഷങ്ങളായി. കേന്ദ്രസര്‍ക്കാരാണ് ഇക്കാര്യത്തില്‍ നടപടിസ്വീകരിക്കേണ്ടത്. എന്നാല്‍ കേന്ദ്ര സര്‍ക്കാരുകള്‍ ഇക്കാര്യത്തില്‍ ഒരു നടപടിയും സ്വീകരിച്ചില്ല. അതിനു പ്രധാനകാരണം സംസ്ഥാനസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇത്തരത്തില്‍ ഒരാവശ്യം ഉയരാത്തതാണ്.

ഓരോ വര്‍ഷവും തീര്‍ത്ഥാടകരുടെ എണ്ണം കോടിക്കണക്കിന് വര്‍ദ്ധിക്കുകയാണ്. അതിനനുസരിച്ച് ഭക്തജനങ്ങള്‍ക്കുവേണ്ട അടിസ്ഥാനസൗകര്യങ്ങള്‍പോലും ഉണ്ടാക്കാന്‍ സംസ്ഥാനഭരണകൂടത്തിന് കഴിയുന്നില്ല. ഒരു മണ്ഡല – മകരവിളക്കുകാലം അവസാനിക്കുമ്പോള്‍ത്തന്നെ അടുത്ത സീസണിലേക്കുള്ള കാര്യങ്ങളെക്കുറിച്ച് ആലോചിച്ചുതുടങ്ങേണ്ടതാണ്. എന്നാല്‍ മണ്ഡലകാലം ആരംഭിക്കുന്നതിന് ഏതാനും മാസങ്ങള്‍ക്കുമുമ്പാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സജീവമാകുന്നത്. റോഡുകളുടെ പണിപോലും യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കുകയാണ് പതിവ്. ഇതുമൂലം പല പോരായ്മകളും ഉണ്ടാകാറുണ്ട്.

ശബരിമലയെപ്പോലെ ഒരു കാനനക്ഷേത്രത്തിന്റെ വികസനത്തിന് ഒട്ടേറെ പരിമിതികളുണ്ട്. വനഭൂമി ലഭ്യമല്ലാത്തതാണ് പ്രധാനകടമ്പ. ശബരിമലയെ പെരിയാര്‍ കടുവസങ്കേത വനമേഖലയില്‍ ഉള്‍പ്പെടുത്തിയതോടെ വികസനകാര്യത്തില്‍ കൂടുതല്‍ പരിമിതി ഉണ്ടായിട്ടുണ്ട്. ശബരിമല ക്ഷേത്രം ഉണ്ടായിട്ട് നൂറ്റാണ്ടുകളായി; എന്നാല്‍ കടുവാസങ്കേതമായി പെരിയാര്‍ വനപ്രദേശത്തെ പ്രഖ്യാപിച്ചിട്ട് ഏതാനും പതിറ്റാണ്ടുകളേ ആയുളളൂ. ശബരിമലയുടെ വികസനത്തെ തുരങ്കം വയ്ക്കുവാനുള്ള ഒരു കുതന്ത്രമായിരുന്നു ഈ പ്രഖ്യാപനമെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്.

ശബരിമല വികസനത്തെ സംബന്ധിച്ച് പ്രകൃതിക്ക് അനുയോജ്യവും ഭക്തജനങ്ങള്‍ക്ക് ഫലപ്രദവും എക്കാലത്തേക്കുള്ളതുമായ ഒരു മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയത് ജഗദ്ഗുരുസ്വാമി സത്യാനന്ദസരസ്വതിയാണ്. ഹരിവരാസനം പദ്ധതി എന്നപേരില്‍ അറിയപ്പെടുന്ന ഈ മാസ്റ്റര്‍പ്ലാനിലൂടെ ശബരിമലയുടെ സമ്പൂര്‍ണ്ണ വികസനമാണ് വിഭാവനം ചെയ്യുന്നത്. എന്നാല്‍ ഇത് ഏറ്റെടുക്കാനോ നടപ്പിലാക്കാനോ സംസ്ഥാനസര്‍ക്കാരുകള്‍ തയ്യാറായില്ല. അതേ സമയം ആ മാസ്റ്റര്‍പ്ലാനിലെ പലതും പകര്‍ത്തി സ്വന്തംപേരില്‍ സമര്‍പ്പിച്ച് ചില കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങള്‍ കോടികള്‍ കൈക്കലാക്കുകയായിരുന്നു.

ശബരിമലയുടെ വികസനത്തിനും ദേശീയ തീര്‍ത്ഥാടനകേന്ദ്രമായി ഉയര്‍ത്തുന്നതിനുള്ള പ്രഖ്യാപനത്തിനും ഉള്ള സുവര്‍ണ്ണ അവസരമാണ് കൈവന്നിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോഡിയെ വരുന്ന തീര്‍ത്ഥാടനകാലയളവില്‍ ശബരിമലയിലേക്ക് കൊണ്ടുവന്ന് ഹൈന്ദവജനതയുടെ കാലങ്ങളായുളള ആഗ്രഹം സഫലീകരിക്കാന്‍ കഴിയും. ഇക്കാര്യത്തില്‍ മുന്‍കൈയെടുക്കേണ്ടത് സംസ്ഥാനസര്‍ക്കാരാണ്. എന്നാല്‍ രാഷ്ട്രീയത്തിന്റെ പേരില്‍ അത്തരമൊരു നീക്കം ഉണ്ടാകുമോ എന്നറിയില്ല. സംസ്ഥാനസര്‍ക്കാര്‍ പുറംതിരിഞ്ഞുനിന്നാല്‍ ബി.ജെ.പി കേരള ഘടകവും മറ്റുപരിവാര്‍ സംഘടനകളും ഹൈന്ദവപ്രസ്ഥാനങ്ങളും ഇക്കാര്യത്തില്‍ മുന്‍കൈയെടുക്കണം.

ഹൈന്ദവതീര്‍ത്ഥാടനകേന്ദ്രമായി മാറുന്നതോടെ ശബരിമലയുടെ വികസനം കൂടുതല്‍ സുഗമമായിതീരും. കോടിക്കണക്കിന് തീര്‍ത്ഥാടകര്‍ വന്നുപോകുന്ന ശബരിമലയും പമ്പയുമൊക്കെ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം മാലിന്യമാണ്. ഇത് നിര്‍മാര്‍ജനം ചെയ്യുക എന്ന വെല്ലുവിളി സ്വച്ഛഭാരതം പദ്ധതിയുടെകൂടി അടിസ്ഥാനത്തില്‍ പരിഹരിക്കാന്‍ കഴിയും.

സന്നിധാനത്തെയും പമ്പാനദിയെയും വിശുദ്ധമായി കാത്തുസൂക്ഷിക്കുന്നതിനും അതേസമയം തീര്‍ത്ഥാടകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുമുള്ള ദീര്‍ഘകാല പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനും ഹ്രസ്വകാലപദ്ധതികള്‍ അടിയന്തിരമായി നടപ്പിലാക്കുന്നതിനും ശബരിമലയെ ദേശീയതീര്‍ത്ഥാടനകേന്ദ്രമായി പ്രഖ്യാപിക്കുന്നതോടെ കഴിയും.

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

മഞ്ചേരി കെ.ആര്‍. ഭാസ്‌കരന്‍ പിള്ള നിര്യാതനായി

മറ്റുവാര്‍ത്തകള്‍

വത്സല.പി നിര്യാതയായി

മറ്റുവാര്‍ത്തകള്‍

ഇന്ന് മഹാശിവരാത്രി

Discussion about this post

പുതിയ വാർത്തകൾ

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയെന്ന പേരില്‍ പുതിയ കൂട്ടായ്മ രൂപീകരിച്ച് അന്‍വര്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies