തിരുവനന്തപുരം: ശബ്‌ദമലിനീകരണം നിയന്ത്രിക്കുന്നതിനായി ജില്ലാ ഭരണകൂടം സ്വീകരിച്ചുവരുന്ന നടപടികളുടെ ഭാഗമായി ദീപാവലിയോടനുബന്ധിച്ച് പ്രതേ്യക ബോധവത്‌കരണപരിപാടികള്‍ സംഘടിപ്പിക്കുന്നു. ശബ്‌ദമലിനീകരണത്തിനിടയാക്കുന്ന പടക്കങ്ങള്‍ പരമാവധി ഒഴിവാക്കി ദീപാവലി- ദീപങ്ങളുടെ ഉത്സവം എന്ന ആശയത്തിലൂന്നിയുള്ള ആഘോഷങ്ങള്‍ പ്രോത്സാഹിപ്പിക്കാനാണ് തീരുമാനം.
ഇന്‍ഡ്യന്‍ മെഡില്‍ അസോസിയേഷന്‍, നാഷണല്‍ ഇനിഷേ്യറ്റീവ് ഫോര്‍ സേഫ് സൗണ്ട് എന്നിവരുമായി ചേര്‍ന്ന് ഇതിനായി വിവിധ ബോധവത്‌കരണപരിപാടികള്‍ സംഘടിപ്പിക്കും. സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികളെ ക്യാമ്പയിന്റെ ഭാഗമാക്കും. ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററി സ്‌കൂള്‍, കോളേജ് തലങ്ങളില്‍ പ്രതേ്യക അസംബ്‌ളി വിളിച്ചു കൂട്ടി ഈ ആശയം പ്രചരിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ദീപങ്ങളുടെ ആഘോഷമായ ദീപാവലിയെ ശിവകാശി കേന്ദ്രീകരിച്ചുള്ള പടക്കഫാക്‌ടറികളാണ് അവരുടെ വാണിജ്യതാത്‌പര്യാര്‍ത്ഥം വന്‍ശബ്‌ദമുണ്ടാക്കുന്ന പടക്കങ്ങളുടെ വില്‌പന സീസണാക്കി മാറ്റിയിരിക്കുന്നത്. കുട്ടികളുടെ നിര്‍ബന്ധപ്രകാരമാണ് മിക്കവരും അപകടകരവും ആരോഗ്യത്തിന്, പ്രതേ്യകിച്ച് കേള്‍വിയ്‌ക്ക് ഹാനികരമായതും ശബ്‌ദമലിനീകരണം ഉണ്ടാക്കുന്നതുമായ പടക്കങ്ങള്‍ വാങ്ങുന്നത് എന്നതിനാലാണ് സ്‌കൂളുകളില്‍ ബോധവത്‌കരണപരിപാടികള്‍ സംഘടിപ്പിക്കുന്നത്. ഇന്ത്യയിലെ പല നഗരങ്ങളും ശബ്‌ദഘോഷങ്ങളുടെ അകമ്പടിയില്ലാതെ ദീപാവലി ആഘോഷിക്കുന്നുണ്ട്. വന്‍ശബ്‌ദമുണ്ടാക്കുന്ന പടക്കങ്ങള്‍ ഉപേക്ഷിക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കുന്നതിന്റെ ഭാഗമായി വിദ്യാര്‍ത്ഥി-യുവജനസംഘടനകളുടെ യോഗം കളക്‌ടറേറ്റില്‍ ഒക്‌ടോബര്‍ 17 രാവിലെ 10.30ന് സംഘടിപ്പിക്കും.
Discussion about this post