ബാംഗ്ലൂര്‍: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിത ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് ജയില്‍ മോചിതയായി. 22 ദിവസത്തെ ജയില്‍ വാസത്തിനുശേഷം 3.20 ഓടെയാണ് ബാംഗ്ലൂരിലെ പരപ്പന അഗ്രഹാര ജയിലില്‍ നിന്ന് ജയലളിത പുറത്തിറങ്ങിയത്. അനധികൃത സ്വത്തുസമ്പാദനക്കേസില്‍ നാല് വര്‍ഷം തടവും 100 കോടി രൂപ പിഴയും വിധിക്കപ്പെട്ട ജയലളിതയ്ക്ക് സുപ്രീംകോടതിയാണ് ജാമ്യം അനുവദിച്ചത്. രണ്ട് കോടി രൂപയും രണ്ട് ആള്‍ ജാമ്യവുമായിരുന്നു ജാമ്യവ്യവസ്ഥ.
പരപ്പന അഗ്രഹാര ജയിലില്‍ പാര്‍ട്ടി നേതൃനിരയിലെ ചുരുക്കം ചിലര്‍ക്ക് മാത്രമാണ് ജയലളിതയെ വരവേല്‍ക്കാന്‍ അനുവാദം കിട്ടിയത്. ജയലളിതയ്ക്കായി പ്രത്യേക വിമാനം ഇന്നലെ തന്നെ ബാംഗ്ലൂര്‍ വിമാനത്താവളത്തില്‍ എത്തിച്ചിരുന്നു.
Discussion about this post