കോഴിക്കോട്: ഗാര്‍ഹിക ഉപയോഗത്തിനുള്ള പാചകവാതക സിലിണ്ടറുകളുടെ വില മൂന്നര രൂപ വര്‍ധിപ്പിച്ചു. പുതിയ നിരക്കനുസരിച്ച് എറണാകുളത്ത് 443.50 രൂപയും കോഴിക്കോട്ട് 444 രൂപയുമാണ് സബ്‌സിഡി സിലിണ്ടറിന്റെ വില.
എണ്ണക്കമ്പനികള്‍ വിതരണക്കാരുടെ കമ്മീഷന്‍ വര്‍ധിപ്പിച്ചതാണ് വിലവര്‍ധനയ്ക്ക് കാരണം. സിലിണ്ടര്‍ ഒന്നിന് 40 രൂപയായിരുന്ന കമ്മീഷന്‍ 43.50 രൂപയായാണ് വര്‍ധിപ്പിച്ചത്. സബ്‌സിഡിയില്ലാത്ത സിലിണ്ടറുകളുടെ വിലയും വര്‍ധിപ്പിച്ചിട്ടുണ്ട്.
Discussion about this post