തിരുവനന്തപുരം: കുട്ടിയെ പട്ടിക്കൂട്ടില്‍ അടച്ച് വിവാദത്തിലായ കുടപ്പനക്കുന്ന് ജവഹര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പൂട്ടാന്‍ ഹൈക്കോടതി ഉത്തരവിട്ടു. അടിസ്ഥാന സൗകര്യങ്ങളില്ലാതെ സ്‌കൂള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. സ്‌കൂള്‍ തുറക്കാന്‍ അനുമതി നല്‍കിയ സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്ത് കുട്ടിയുടെ അമ്മ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്.
നേരത്തെ സ്‌കൂള്‍ തുറക്കാന്‍ വിദ്യാഭ്യാസ വകുപ്പ് അനുമതി നല്‍കിയിരുന്നു. ഇത് താത്കാലികമായി സ്റ്റേ ചെയ്ത കോടതി ഇന്നാണ് സ്‌കൂള്‍ പൂട്ടാന്‍ അന്തിമ വിധി പുറപ്പെടുവിച്ചത്.
ക്ലാസില്‍ സഹപാഠിയുമായി സംസാരിച്ചതിന് കുട്ടിയെ പട്ടിക്കൂട്ടില്‍ അടച്ചുവെന്നായിരുന്നു പരാതി. തുടര്‍ന്ന് വലിയ പ്രതിഷേധം ഉണ്ടായതിനെ തുടര്‍ന്ന് പോലീസ് കേസെടുക്കുകയും പ്രധാന അധ്യാപികയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
Discussion about this post