തിരുവനന്തപുരം: റീസര്‍വ്വേ കഴിഞ്ഞ വില്ലേജുകളിലെ റീസര്‍വ്വേ പരാതികള്‍ അതത് വില്ലേജ് ഓഫീസുകളില്‍ ഈ വര്‍ഷം നവംബര്‍ ഒന്നുമുതല്‍ സ്വീകരിക്കും. പരാതികള്‍ പ്രത്യേകം രജിസ്റ്ററില്‍ രേഖപ്പെടുത്തേണ്ടതും അതത് വില്ലേജ് ഓഫീസുകള്‍ മുഖേന പരിഹരിക്കാന്‍ കഴിയുന്നവ (പേരുമാറ്റം പോലുള്ളവ-ഫീല്‍ഡ് പരിശോധന ആവശ്യമില്ലാത്തവ) മുന്‍ഗണനാ ക്രമത്തില്‍ സമയപരിധി പാലിച്ച് നടപടി സ്വീകരിച്ച് പരാതി പരിഹരിക്കണം.
ബാങ്ക് വായ്പ, വിവാഹം, ചികിത്സ സംബന്ധമായ വിഷയങ്ങളിലും, സൈനികര്‍, വിദേശ മലയാളികള്‍, സ്വാതന്ത്ര്യ സമര സേനാനികള്‍ എന്നിവര്‍ക്കും ഇളവുനല്‍കാനുള്ള അധികാരം ജില്ലാ കളക്ടര്‍ക്കായിരിക്കും. വില്ലേജ് ഓഫീസുകളില്‍ തീര്‍പ്പാക്കാന്‍ കഴിയാത്തവ വില്ലേജ് ഓഫീസര്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തി താലൂക്ക് അഡീഷണല്‍ തഹസീല്‍ദാര്‍ക്ക് ഉടന്‍തന്നെ അയച്ചുകൊടുക്കണം. 2014 ഒക്ടോബര്‍ 31 വരെ സംസ്ഥാനമാകെ എല്‍.ആര്‍.എം.മുഖേന ലഭിച്ച പരാതികള്‍ റീസര്‍വ്വേയിലെ മുഴുവന്‍ ജീവനക്കാരെയും വിനിയോഗിച്ച് മൂന്നുമാസം കൊണ്ട് പരിഹരിക്കുന്നതിനായുള്ള കര്‍മ്മ പദ്ധതി തയ്യാറാക്കുന്നതിനും അത് കാര്യക്ഷമമായി നടപ്പിലാക്കുന്നതിനും സര്‍വെ ഡയറക്ടറെ ചുമതലപ്പെടുത്തി. സര്‍വ്വെ സബ്ഡിവിഷന്‍ സ്‌കെച്ച് അംഗീകരിക്കുവാന്‍ ജില്ലാ സര്‍വ്വെ സൂപ്രണ്ടില്‍ നിക്ഷിപ്തമായ അധികാരം (2014 ഒക്ടോബര്‍ 31 വരെ എല്‍.ആര്‍..മുഖേന ലഭിക്കുന്ന പരാതികള്‍ പരിഹരിക്കുന്നതിലേയ്ക്കായി മാത്രം), താലൂക്കുകളിലെ റീസര്‍വ്വേ സൂപ്രണ്ടുമാര്‍ക്ക് കൂടി നല്‍കിക്കൊണ്ടും ഉത്തരവായിട്ടുണ്ട്.
Discussion about this post