Saturday, August 8, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്കുള്ള സൗകര്യങ്ങള്‍ വിപുലീകരിക്കും – മന്ത്രി രമേശ് ചെന്നിത്തല

by Punnyabhumi Desk
Nov 6, 2014, 04:30 pm IST
in മറ്റുവാര്‍ത്തകള്‍

Sabarimala_Crowd-of-pilgrims2തിരുവനന്തപുരം: ശബരിമലയില്‍ വിവിധ സംസ്ഥാനങ്ങളുടെ സഹകരണത്തോടെ, മണ്ഡലം മകരവിളക്ക് മഹോത്സവക്കാലത്ത്, തീര്‍ത്ഥാടകര്‍ക്കുള്ള സൗകര്യങ്ങള്‍ വിപുലമാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ദേവസ്വം മന്ത്രി വി. എസ്. ശിവകുമാറിന്റെ നേതൃത്വത്തില്‍ ഇതിനായുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്ദപുരത്ത് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ദേവസ്വം ഉദ്യോഗസ്ഥരുടെ യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാ തെലുങ്കാന സംസ്ഥാന തലസ്ഥാനങ്ങളില്‍ ശബരിമല കണ്‍ട്രോള്‍ റൂമുകള്‍ തുറക്കും. എറണാകുളം, കോട്ടയം, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ ആരംഭിക്കുന്ന കണ്‍ട്രോള്‍ റൂമുകളില്‍ തീര്‍ത്ഥാടക സൗകര്യാര്‍ത്ഥം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ പ്രതിനിധികളുടെ സേവനം ലഭ്യമാക്കും. പമ്പയിലും സന്നിധാനത്തും ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് സംവിധാനം ശക്തമാക്കും.

കേരളത്തില്‍ ഭക്ഷണം, കുടിവെള്ളം അവശ്യവസ്തുക്കള്‍ മുതലായവയ്ക്ക് തീര്‍ത്ഥാടകരില്‍ നിന്നും കൂടുതല്‍ വില ഈടാക്കുന്നതായി സംസ്ഥാന പ്രതിനിധികള്‍ യോഗത്തില്‍ അറിയിച്ചു. ഇത്തരത്തില്‍ ഭക്തജനങ്ങളെ ചൂഷ്ണം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി മുന്നറിയിപ്പ് നല്‍കി. നിലയ്ക്കലില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ മന്ദിരങ്ങള്‍ നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ഹൈക്കോടതി സ്റ്റേ ഒഴിവാക്കി കിട്ടാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നടപടി സ്വീകരിക്കുമെന്നും യോഗത്തില്‍ അറിയിച്ചു. ശബരിമല മാസ്റ്റര്‍പ്ലാന്‍ പദ്ധതികളുടെ പുരോഗതിയെക്കുറിച്ച് ഉന്നതാധികാര സമിതി ചെയര്‍മാന്‍ കെ. ജയകുമാര്‍ സോദാഹരണപ്രഭാഷണം നടത്തി.

ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.പി. ഗോവിന്ദന്‍ നായര്‍, മെമ്പര്‍മാരായ സുബാഷ് വാസു, പി.കെ. കുമാരന്‍, ദേവസ്വം വകുപ്പ് സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, ബോര്‍ഡ് കമ്മീഷണര്‍ പി. വേണുഗോപാല്‍, ദക്ഷിണമേഘലാ അഡീഷണല്‍ ഡി.ജി.പി കെ. പത്മകുമാര്‍, പത്തനംതിട്ട കളക്ടര്‍ എസ്.ഹരികിഷോര്‍, ദക്ഷിണേന്ത്യന്‍ സംസ്ഥാനപ്രതിനിധികളായ പി.ഡി.ധനപാല്‍ (തമിഴ്‌നാട്), വൈ.വി.അനുരാധ (ആന്ധ്രാപ്രദേശ്), എം.എം.ഡി.കൃഷ്ണവേണി (തെലുങ്കാന), പല്ലവി, കെ. കെ. പ്രദീപ്, വി. വി. പ്രഭു (കര്‍ണാടക), തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ചീഫ് എന്‍ജിനീയര്‍മാരായ പി.എസ്. ജോളി ഉല്ലാസ്, ജി. മുരളീകൃഷ്ണന്‍, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ വി. ശങ്കരന്‍ പോറ്റി, ശബരിമല ഹൈപ്പവര്‍ കമ്മിറ്റിയുടെ ആര്‍ക്കിടെക്ട് മഹേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

Share
Tweet
Send

Related News

മറ്റുവാര്‍ത്തകള്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

മറ്റുവാര്‍ത്തകള്‍

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

മറ്റുവാര്‍ത്തകള്‍

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

Discussion about this post

പുതിയ വാർത്തകൾ

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയുടെ മാതാവ് എന്‍.എസ്.ലളിതമ്മ നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies