തിരുവനന്തപുരം: നഗരത്തിലെ ഗതാഗതം കൂടുതല്‍ സുഗമമാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ആനിമസ്‌ക്രീന്‍ സ്‌ക്വയര്‍, ആശാന്‍സ്‌ക്വയര്‍ എന്നിവയുടെ വലിപ്പം കുറയ്‌ക്കാന്‍ സര്‍ക്കാറിനോട് ശുപാര്‍ശ ചെയ്യാന്‍ ജില്ലാ ട്രാഫിക് അഡൈ്വസറി കമ്മിറ്റി യോഗം തീരുമാനിച്ചു.
കണക്കിലധികം വലിപ്പത്തിലുള്ള സ്‌ക്വയറുകളും ഐലന്റുകളും ഗതാഗതതടസ്സത്തിന് ഇടയാക്കുതായി യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. അനാവശ്യഐലന്റുകള്‍ ഒഴിവാക്കി ട്രാഫിക് സിഗ്നലുകള്‍ ഏര്‍പ്പെടുത്തുന്നത് നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്‌ക്കാന്‍ സഹായിക്കും. പൊതുസ്ഥലങ്ങളിലും നഗരത്തിലെ പൊതുസ്ഥാപനങ്ങള്‍ക്കു മുന്നിലും വാഹനങ്ങള്‍ നിബാധം പാര്‍ക്കുചെയ്യുന്നത് അവസാനിപ്പിക്കാന്‍ ഓഫീസ് ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കും. ഇതിന് ആവശ്യമായ വ്യവസ്ഥകള്‍ നഗരസഭാ ബൈലയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ക്ക് നഗരസഭാ സെക്രട്ടറിയെ യോഗം ചുമതലപ്പെടുത്തി.
ഫുട്‌പ്പാത്ത് കൈയ്യേറ്റം അവസാനിപ്പിക്കാന്‍ നടപടികള്‍ ത്വരിതപ്പെടുത്തും. ഫുട്‌പാത്ത് കൈയ്യേറിയുള്ള കച്ചവടം, അനധികൃത ബോര്‍ഡുകള്‍, നിര്‍മ്മാണ സാമഗ്രികള്‍ അടക്കമുള്ളവ നിരത്തുവക്കില്‍ ഇറക്കിയിട്ടുള്ള കച്ചവടം തുടങ്ങിയവയ്‌ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. പ്രധാന റോഡിനോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന സ്‌കൂളുകളില്‍ സ്‌കൂള്‍പ്രവര്‍ത്തനത്തെ ബാധിക്കാത്ത തരത്തില്‍ ഫീസ് ഈടാക്കിക്കൊണ്ട് വാഹനപാര്‍ക്കിങ് അനുവദിക്കുന്നതിന്റെ സാധ്യത ആരായുന്നതിന് ബന്ധപ്പെട്ട സ്‌കൂള്‍ അധികൃതര്‍ , പിടിഎ ഭാരവാഹികള്‍ തുടങ്ങിയവരുമായി ചര്‍ച്ച നടത്താനും യോഗം തീരുമാനിച്ചു.
യോഗത്തില്‍ ജില്ലാ കളക്‌ടര്‍ ബിജൂ പ്രഭാകര്‍ അധ്യക്ഷത വഹിച്ചു. കോര്‍പ്പറേഷന്‍ സെക്രട്ടറി വെങ്കിടേശപതി, കെ.മുരളിധരന്‍ എം.എല്‍.എയുടെ പ്രതിനിധി, കൗണ്‍സിലര്‍ ലീലാമ്മ ഐസക്ക്, പോലീസ് , ട്രിഡ, കേരള റോഡ് ഫണ്ട് ബോര്‍ഡ്, പിഡബ്‌ള്യൂഡി, ആര്‍ടിഒ, തുടങ്ങിയവയുടെ പ്രതിനിധികള്‍, ട്രേഡ് യൂണിയന്‍ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Discussion about this post