ന്യൂഡല്‍ഹി: ശ്രീപത്മനാഭ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട് സാമ്പത്തിക ക്രമക്കേട് നടന്നിട്ടില്ലെന്ന് ക്ഷേത്രം ട്രസ്റ്റി മൂലംതിരുനാള്‍ രാമവര്‍മ. അമിക്കസ് ക്യൂറിയുടേത് അടിസ്ഥാന രഹിതമായ ആരോപണമാണ്. മുന്‍ സിഎജി വിനോദ് റായിയുടെ ഓഡിറ്റ് റിപ്പോര്‍ട്ട് വരുന്നതുവരെ കാത്തിരിക്കണമെന്നും സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ മൂലംതിരുനാള്‍ ആവശ്യപ്പെട്ടു. ഉത്തരവാദിത്വം നിറവേറ്റുന്നതില്‍ വീഴ്ചവരുത്തിയിട്ടില്ലെന്നും സത്യവാങ്മൂലത്തില്‍ മൂലംതിരുനാള്‍ വ്യക്തമാക്കി. ശ്രീപത്മനാഭ സ്വാമി ക്ഷേത്ര ഭരണം ഏറ്റെടുക്കാന്‍ തയാറാണെന്നു കാണിച്ച് സംസ്ഥാന സര്‍ക്കാരും സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി.
Discussion about this post