Thursday, March 12, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

വാല്‍നക്ഷത്രത്തില്‍ ഫിലേ വിജയകരമായി ഇറങ്ങി

by Punnyabhumi Desk
Nov 13, 2014, 02:00 pm IST
in മറ്റുവാര്‍ത്തകള്‍

phile-on-cometബെര്‍ലിന്‍: തകരാറുകളെ അതിജീവിച്ചു ഫിലേ പേടകം വാല്‍നക്ഷത്രത്തില്‍ വിജയകരമായി ഇറങ്ങി. ചരിത്രത്തിലെ പ്രഥമ ദൗത്യമാണിത്. യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി (ഇഎസ്എ) 2004 മാര്‍ച്ചില്‍ വിക്ഷേപിച്ച റോസറ്റ എന്ന പേടകത്തില്‍നിന്ന് ഇന്നലെ ഉച്ചകഴിഞ്ഞ് ഇന്ത്യന്‍ സമയം 2.05 നാണു ഫിലേ വേര്‍പെട്ടത്. 22 കിലോമീറ്റര്‍ അകലെയായിരുന്നു അപ്പോള്‍ 67 പി/ചുറ്യുമോവ്-ജെറാസിമെങ്കോ എന്ന വാല്‍നക്ഷത്രം. അതാകട്ടെ സെക്കന്‍ഡില്‍ 18.34 കിലോമീറ്റര്‍ വേഗത്തില്‍ സൂര്യകേന്ദ്രീകൃതമായ ഒരു ഭ്രമണപഥത്തില്‍ നീങ്ങുകയായിരുന്നു.

ഭൂമിയില്‍നിന്ന് 51 കോടി കിലോമീറ്റര്‍ അകലെയായിരിക്കുമ്പോഴാണു റോസറ്റയില്‍നിന്നു ഫിലേ വേര്‍പെട്ടത്. തുടര്‍ന്ന് ഏഴു മണിക്കൂര്‍ എടുത്തു വാല്‍നക്ഷത്രത്തില്‍ എത്താന്‍. വേര്‍പെടല്‍ നടന്ന് 50 സെക്കന്‍ഡ് കഴിഞ്ഞപ്പോള്‍ ഫിലേയിലെ ക്യാമറ പ്രവര്‍ത്തിച്ച് മാതൃപേടകത്തിന്റെ ചിത്രമെടുത്തു. വേര്‍പെടലിന്റേതടക്കം വിവരങ്ങള്‍ ഭൂമിയില്‍ ലഭിച്ചത് അരമണിക്കൂര്‍ വൈകിയാണ്. 28 മിനിറ്റും 20 സെക്കന്‍ഡും വേണം ഫിലേയില്‍നിന്നു സിഗ്‌നല്‍ ഭൂമിയില്‍ ലഭിക്കുന്നത്.

ഭൂമിയും മറ്റു ഗ്രഹങ്ങളും രൂപപ്പെടുന്നതിനു തൊട്ടുമുമ്പ് രൂപപ്പെട്ടതാണു വാല്‍നക്ഷത്രങ്ങള്‍ എന്നു കരുതപ്പെടുന്നു. 460 കോടി വര്‍ഷം പഴക്കമുള്ള അന്നത്തെ പ്രകൃതി ഘടന മനസിലാക്കാന്‍ വാല്‍നക്ഷത്രത്തില്‍ കയറിയിരുന്നുള്ള ഫിലേയുടെ നിരീക്ഷണം സഹായിക്കും. ഭൂമിയില്‍ ജീവനെത്തിയതു വാല്‍നക്ഷത്രത്തിലൂടെയാണെന്നു ശ്രീലങ്കക്കാരന്‍ സിറില്‍ പൊന്നംപെരുമ എന്ന ശാസ്ത്രജ്ഞന്‍ സിദ്ധാന്തിച്ചിരുന്നു. അതിന്റെ തെളിവുകളും ഫിലേ തേടും.ഫിലേയ്ക്ക് ഒരുവര്‍ഷമാണ് ആയുസ് കല്പിക്കുന്നത്. 150 ഡിഗ്രി സെല്‍ഷസ് ഊഷ്മാവ് വരെ താങ്ങാനാവും. 100 കിലോ ഭാരമുള്ള ഇതിന് ഒരു ക്യുബിക് മീറ്റര്‍ വലുപ്പമുണ്ട്.റോസറ്റ രണ്ടുവര്‍ഷംകൂടി വാല്‍നക്ഷത്രത്തിനൊപ്പം സഞ്ചരിക്കും.

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

ഡോ. സുകുമാരന്‍ നായര്‍ നിര്യാതനായി

മറ്റുവാര്‍ത്തകള്‍

പരമേശ്വരന്‍ നായര്‍ നിര്യാതനായി

മറ്റുവാര്‍ത്തകള്‍

ആഴിമല ശിവക്ഷേത്രത്തിൽ 80-ാമത് വാർഷിക മഹോത്സവം

Discussion about this post

പുതിയ വാർത്തകൾ

ഓപ്പറേഷൻ ഡി -ഹണ്ട്: 41 പേരെ അറസ്റ്റ് ചെയ്തു; കഞ്ചാവും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

ശ്രീരാമനവമി രഥയാത്ര മാര്‍ച്ച് 3ന് കേരളത്തില്‍ പരിക്രമണം ആരംഭിക്കും

ഡോ. സുകുമാരന്‍ നായര്‍ നിര്യാതനായി

ആറ്റുകാല്‍ പൊങ്കാല മഹോത്സവം 2026: അംബാ പുരസ്‌കാരം മോഹന്‍ലാല്‍ ഏറ്റുവാങ്ങിയപ്പോള്‍

പരമേശ്വരന്‍ നായര്‍ നിര്യാതനായി

ശ്രീരാമനവമി രഥയാത്രയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം

ഫോട്ടോ: രാജു സുന്ദരം

ശ്രീരാമനവമി രഥയാത്രയ്ക്കായി ശ്രീരാമരഥം അനന്തപുരിയില്‍ നിന്നും ശ്രീമൂകാംബികയിലേക്ക് തിരിച്ചു

തിരുവനന്തപുരത്ത് ഹിന്ദു കുടുംബ സമീക്ഷ ഇന്ന് നടക്കും

ഹിന്ദു കുടുംബ സമീക്ഷ: പത്തനംതിട്ട ജില്ലയില്‍ ചെറുകോല്‍പ്പുഴ കലാലയം ഓഡിറ്റോറിയത്തില്‍ നടന്നു

പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ അനന്തപുരി ഒരുങ്ങി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies