Sunday, November 8, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

ലോകവ്യാപാര കരാറില്‍ ഇന്ത്യ ഒപ്പുവയ്ക്കും

by Punnyabhumi Desk
Nov 14, 2014, 01:36 pm IST
in മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: ലോകവ്യാപാര സഹായ ഉടമ്പടിയില്‍ ഇന്ത്യ ഒപ്പുവയ്ക്കും. ഇന്ത്യയുടെ ഭക്ഷ്യസബ്‌സിഡി തുടരാം. ഇതുസംബന്ധിച്ച് ഇന്ത്യയും അമേരിക്കയും ധാരണയിലെത്തി. സബ്‌സിഡി സംബന്ധിച്ച് പുതിയ വ്യവസ്ഥ ഉണ്ടാകുംവരെ ഇന്ത്യയിലെ സബ്‌സിഡിയുടെ പേരില്‍ നടപടിയുണ്ടാകില്ല എന്നാണു ധാരണ.

ലോകവ്യാപാര സംഘടന(ഡബ്ല്യുടിഒ)യുടെ ബാലി സമ്മേളനം അംഗീകരിച്ചതാണ് വ്യാപാരസഹായ ഉടമ്പടി (ടിഎഫ്എ). ഇത് ജൂലൈ 31-ന് ഒപ്പിടേണ്ടതായിരുന്നു. പക്ഷേ ഇന്ത്യയും മറ്റേതാനും രാജ്യങ്ങളും ഒപ്പിടില്ലെന്ന നിലപാട് എടുത്തതോടെ ഉടമ്പടി പ്രതിസന്ധിയിലായി.

ഇന്ത്യയുടെ ഭക്ഷ്യസബ്‌സിഡിയും ഭക്ഷ്യസുരക്ഷാ നിയമപ്രകാരം റേഷന്‍ വിതരണത്തിനായുള്ള ധാന്യശേഖരണവും സംബന്ധിച്ചായിരുന്നു വിഷയം. സബ്‌സിഡി (1986-ലെ വിലപ്രകാരം) ഉത്പാദനത്തിന്റെ പത്തുശതമാനത്തില്‍ കൂടുതലാകരുതെന്നു ഡബ്ല്യുടിഒയില്‍ വ്യവസ്ഥയുണ്ട്. ഇക്കാര്യം ബാലിയില്‍ ഇന്ത്യ ഉന്നയിച്ചു. അപ്പോള്‍ 2017 വരെ സബ്‌സിഡി പ്രശ്‌നം ആരും ഉന്നയിക്കില്ലെന്നും അതിനകം പുതിയ ധാരണ ഉണ്ടാക്കണമെന്നും അന്ന് തീരുമാനിച്ചു. അതനുസരിച്ച് ടിഎഫ്എയില്‍ ഒപ്പിടാന്‍ ഇന്ത്യ സമ്മതിച്ചു. എന്നാല്‍ ഈ ജൂലൈയില്‍ ഇന്ത്യ നിലപാട് കടുപ്പിച്ചു. സബ്‌സിഡിയും ധാന്യസംഭരണവും മറ്റൊരു കരാറുണ്ടാകുന്നതുവരെ അനിശ്ചിതകാലം തുടരാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ടു. ഇതാണ് ജൂലൈയിലെ പ്രതിസന്ധിയിലേക്കു നയിച്ചത്.

ഇപ്പോള്‍ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ധാരണ 2017 എന്നതിനു പകരം അനിശ്ചിതകാലത്തേക്ക് സബ്‌സിഡി തുടരാന്‍ അനുവദിക്കുന്നതാണ്. അതായത് പുതിയ സബ്‌സിഡി കരാര്‍ 2017-ല്‍ വേണമെന്നില്ല. എന്നെങ്കിലും മതി.

ഇന്നു ബ്രിസ്‌ബെയിനിലെ ജി 20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുമായി കൂടിക്കാണുന്നുണ്ട്. അതിനു മുന്‍പ് പ്രതിസന്ധി തീര്‍ക്കാനായി ഇരുരാജ്യങ്ങളും രഹസ്യ കൂടിയാലോചന നടത്തിവരികയായിരുന്നു. ഇതു വിജയിച്ചതായി വാണിജ്യമന്ത്രി നിര്‍മല സീതാരാമന്‍ ഡല്‍ഹിയിലും യുഎസ് വാണിജ്യപ്രതിനിധി മൈക്കല്‍ ഫ്രോമാന്‍ വാഷിംഗ്ടണിലും അറിയിച്ചു. ഇനി ലോകവ്യാപാരസംഘടനയുടെ പൊതുസഭ ഈ ധാരണ അംഗീകരിക്കണം.

1986-87 ലെ വില വച്ച് സബ്‌സിഡിത്തുക കണക്കാക്കുന്നതില്‍ അനീതിയുണെ്ടന്നു ഫ്രോമാന്‍ സമ്മതിച്ചു.
ഭക്ഷ്യസുരക്ഷയ്ക്കുള്ള ധാന്യസംഭരണത്തെയും അനുവദിക്കാമെന്ന നിലപാടിലേക്ക് അമേരിക്ക മയപ്പെട്ടു. എന്നാല്‍ യൂറോപ്യന്‍ യൂണിയന്‍ നിലപാട് മയപ്പെടുത്തുമോ എന്ന് ഉറപ്പില്ല.ഡിസംബര്‍ രണ്ടാം വാരമാണ് സംഘടനയുടെ പൊതുസഭ ചേരുന്നത്.

Share
Tweet
Send

Related News

മറ്റുവാര്‍ത്തകള്‍

ഡോ.എസ്.സരോജം നിര്യാതയായി

മറ്റുവാര്‍ത്തകള്‍

ലക്ഷ്മിക്കുട്ടി.വി.പിള്ള നിര്യാതയായി

മറ്റുവാര്‍ത്തകള്‍

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

പുതിയ വാർത്തകൾ

അതിജീവനത്തിന്റെ രാജകുമാരന്‍ നന്ദു മഹാദേവയുടെ ആത്മകഥ ‘പുകയരുത് ജ്വലിക്കണം’ പ്രകാശനം ചെയ്തു

കേരളത്തിന്റെ 29-ാമത് ഗവര്‍ണറായി ഓം പ്രകാശ് മാഥൂര്‍ ചുമതലയേറ്റു

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഇന്ന് 62-ാം പിറന്നാള്‍

‘ആണവ ഭീഷണിക്കു മുന്നില്‍ വഴങ്ങില്ല’: ഐക്യരാഷ്ട്രസഭയില്‍ പാകിസ്താന് ഇന്ത്യയുടെ ശക്തമായ മറുപടി

ഡോ.എസ്.സരോജം നിര്യാതയായി

ശ്രീരാമദാസമിഷന്‍ പുറത്തിറക്കിയ പുതിയ പുസ്തകങ്ങള്‍

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ആരോഗ്യ കുടുംബക്ഷേമ ദേവസ്വം മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, കൈമനം അമൃതാനന്ദമയീ മഠം മഠാധിപതി സ്വാമി ശിവാമൃതാനന്ദപുരി, വി.മുരളീധരന്‍ എം.എല്‍.എ, മുന്‍ എം.പി എന്‍.പീതാംബരക്കുറുപ്പ്, മുന്‍ എം.എല്‍.എ എം.എ.വാഹീദ്, മാധവന്‍.ബി.നായര്‍ എന്നിവര്‍ സമീപം.

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഉദ്ഘാടനം ചെയ്തു

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഒക്ടോബര്‍ 4ന്

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

ലക്ഷ്മിക്കുട്ടി.വി.പിള്ള നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies