തിരുവനന്തപുരം: ഏറെ വിവാദം സൃഷ്ടിച്ച സിസ്റ്റര്‍ അഭയ കേസിന്റെ രാസപരിശോധന റിപ്പോര്‍ട്ടിന്റെ രജിസ്റ്ററില്‍ തിരുത്തല്‍ വരുത്തുകയും കൃത്രിമം കാട്ടുകയും ചെയ്‌തെന്ന കേസില്‍ രാസപരിശോധനാ ലാബിലെ രണ്ട് ഉദ്യോഗസ്ഥരെ കോടതി വെറുതെ വിട്ടു. ചീഫ് കെമിക്കല്‍ എക്‌സാമിനര്‍ എം.ചിത്ര, അനലിസ്റ്റ് ആര്‍. ഗീത എന്നിവരെയാണു ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി വെറുടെ വിട്ടുകൊണ്ടു വിധി പ്രസ്താവിച്ചത്.
തിരുത്തല്‍ ദുരുദ്ദേശപരമാണെന്നു തെളിയിക്കാന്‍ സാധിച്ചില്ലെന്നു കോടതി വ്യക്തമാക്കി. വര്‍ക്ക്ബുക്ക് തയാറാക്കുന്നവര്‍ക്ക് തിരുത്താന്‍ അവകാശമുണെ്ടന്ന് ചൂണ്ടിക്കാട്ടി പ്രതിഭാഗത്തിന്റെ വാദം ശരിവച്ചു കൊണ്ടാണു കോടതി വിധി.
Discussion about this post