തിരുവനന്തപുരം: ഭാഷാദ്ധ്യാപകരെ കായികാദ്ധ്യാപകരാക്കി നിയമിക്കണമെന്നുള്ള നിര്‍ദ്ദേശം റദ്ദ് ചെയ്തുകൊണ്ട് ഉത്തരവിറക്കി. തസ്തിക ഇല്ലാതെ പുറത്ത് നില്‍ക്കുന്ന അദ്ധ്യാപകര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കി കായികാദ്ധ്യാപകര്‍ ഉള്‍പ്പെടെയുള്ള തസ്തികകളില്‍ നിയമിക്കാമെന്ന് കാണിച്ച് നേരത്തെ പുറപ്പെടുവിച്ച ഉത്തരവ് വ്യാപകമായ പ്രതിഷേധത്തിനിടയാക്കിയതിനെ തുടര്‍ന്നാണ് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ (ഇന്‍ചാര്‍ജ്) തന്റെ നിര്‍ദ്ദേശം റദ്ദാക്കിക്കൊണ്ട് ഇന്നലെ ഉത്തരവ് പുറപ്പെടുവിച്ചത്.
Discussion about this post