തിരുവനന്തപുരം: ചാല, പാളയം മാര്‍ക്കറ്റുകളിലും എം.ജി റോഡിന്റെ കിഴക്കേകോട്ട മുതല്‍ പാളയം വരെയുള്ള ഭാഗത്തും നിലവിലുള്ള വൈദ്യുതി വിതരണ സംവിധാനം മാറ്റി സുരക്ഷിതമായ ഏരിയല്‍ ബഞ്ച് കണ്ടക്ടര്‍ (എ.ബി.സി) ശൃംഖലയും എല്‍.ഇ.ഡി ലാമ്പുകളും സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു. ഇതു സംബന്ധിച്ച നിര്‍ദ്ദേശം വൈദ്യുതി ബോര്‍ഡിന് സമര്‍പ്പിച്ചിട്ടുണ്ട്.
ആറ് കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ വിശദമായ റിപ്പോര്‍ട്ട് പൂര്‍ത്തിയായിവരുന്നു. പ്രദേശങ്ങളുടെ പ്രാധാന്യം കണക്കിലെടുത്താണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നത്. വൈദ്യുതി ബോര്‍ഡിന്റെയും ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റെയും സംയുക്താഭിമുഖ്യത്തിലുള്ള ജില്ലാതല സുരക്ഷാ സമിതി ചാലയിലുണ്ടായ അഗ്നിബാധയെത്തുടര്‍ന്ന് ഭാവിയില്‍ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ വ്യാപാരി വ്യവസായികളുടെ സൗകര്യാര്‍ത്ഥം അവരുടെ സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് സേഫ്ടി ഓഡിറ്റ് നടത്തും. എല്ലാ സ്ഥാപനങ്ങളിലും എര്‍ത്ത് ലീക്കേജ് സര്‍ക്യൂട്ട് ബ്രേക്കര്‍ സ്ഥാപിക്കുന്നതുള്‍പ്പെടെയുള്ള സുരക്ഷാ കാര്യങ്ങളെക്കുറിച്ച് വ്യാപാരി വ്യവസായികള്‍ക്ക് സമിതി അവബോധം നല്‍കുമെന്നും മന്ത്രി അറിയിച്ചു.
Discussion about this post