കൊച്ചി: തിരുവല്ലയിലെ ശബരിമല ഇടത്താവളത്തിനു കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ അനുവദിച്ച 15 ലക്ഷം രൂപ തടഞ്ഞുവച്ച ആര്‍ഡിഒയുടെ നടപടി ഹൈക്കോടതി റദ്ദാക്കി. 2012-13 വര്‍ഷത്തില്‍ ഇടത്താവളത്തിലെ പന്തല്‍ നിര്‍മിച്ചത് ഉള്‍പ്പെടെയുള്ളവയ്ക്കു ചെലവായ തുക ആറാഴ്ചയ്ക്കകം നല്‍കണമെന്നു കോടതി നിര്‍ദേശിച്ചു. തുക തടഞ്ഞുവച്ച ആര്‍ഡിഒയുടെ നടപടി നിയമാനുസൃതമല്ലെന്നു കണെ്ടത്തിയാണ് കോടതിയുടെ തീരുമാനം.
തിരുവല്ല മുനിസിപ്പാലിറ്റിക്കു സര്‍ക്കാര്‍ അനുവദിച്ച തുക മുനിസിപ്പാലിറ്റി 2013ല്‍ നല്‍കിയിരുന്നുവെങ്കിലും ചില വ്യക്തികള്‍ നല്‍കിയ പരാതിയെ തുടര്‍ന്നു തുക നല്‍കുന്നത് ആര്‍ഡിഒ തടഞ്ഞു. ഇതിനെതിരെയാണ് ഹര്‍ജിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. അയ്യപ്പധര്‍മ പരിഷത്ത് പത്തനംതിട്ട ജില്ലാ പ്രസിഡന്റും ഇടത്താവളം കണ്‍വീനറുമായ ലാല്‍ നന്ദാവനം ഉള്‍പ്പെടെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇടത്താവളത്തിന് അനുവദിച്ച തുക നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. 2012-13ല്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് ഇടത്താവളത്തിന്റെ നടത്തിപ്പിനു തുക അനുവദിച്ചത്.
Discussion about this post