കൊച്ചി: പച്ചാളത്ത് നിര്‍മിക്കുന്ന മേല്‍പ്പാലത്തിനായി കാട്ടുങ്കല്‍ ക്ഷേത്രത്തിന്റെ ഭൂമി ഏറ്റെടുക്കില്ലെന്ന് ജില്ലാ കളക്ടര്‍ എം.ജി. രാജമാണിക്യം വ്യക്തമാക്കി. സമര സമിതിയുമായി നടത്തിയ ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യമറിയിച്ചത്. നിലവില്‍ തുടരുന്ന നിര്‍മാണം തുടരുമെന്നറിയിച്ച കളക്ടര്‍ തിങ്കളാഴ്ച വീണ്ടും സമിതിയുമായി ചര്‍ച്ച നടത്തുമെന്നും അറിയിച്ചു. മന്ത്രി, എംഎല്‍എ, മേയര്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരിക്കും ചര്‍ച്ച. ബി.ജെ.പി. നേതാക്കളായ അഡ്വ. കൃഷ്ണദാസ്, സജികുമാര്‍, ആര്‍.എസ്.എസ്. പ്രതിനിധി രാജേഷ്, ക്ഷേത്രം പ്രസിഡന്റ് രമേശന്‍, ജനകീയ സമരസമതി ജനറല്‍ കണ്‍വീനര്‍ അബിജു സുരേഷ്, ജോസി മാത്യു തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Discussion about this post