തിരുവനന്തപുരം: പക്ഷിപ്പനി മനുഷ്യരിലേക്ക് പകരാനുള്ള സാഹചര്യം കണക്കിലെടുത്ത് ആരോഗ്യ വകുപ്പ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി ആരോഗ്യ മന്ത്രി വി.എസ്.ശിവകുമാര്‍ അറിയിച്ചു. ആവശ്യമായ ചികിത്സാ ക്രമീകരണങ്ങള്‍ എര്‍പ്പെടുത്തുവാന്‍ ആരോഗ്യ വകുപ്പ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു. ഇതുസംബന്ധിച്ചു വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിനുശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
മൃഗസംരക്ഷണ വകുപ്പും ആരോഗ്യ വകുപ്പും സംയുക്തമായാണ് പക്ഷിപ്പനിക്കെതിരെ പ്രതിരോധം ശക്തമാക്കിയിട്ടുള്ളത്. പനി ബാധിച്ചാല്‍ ചികിത്സിക്കാനുള്ള മരുന്ന് ലഭ്യമാണ്. പക്ഷികളില്‍ നിന്നും മനുഷ്യരിലേക്ക് അണുബാധ പകരുന്നത് തടയാന്‍ ബോധവല്‍ക്കരണം ഊര്‍ജ്ജിതമാക്കും. ഇതുസംബന്ധിച്ച ഉന്നതതല യോഗം 25 ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ സെക്രട്ടേറിയേറ്റില്‍ ചേരുമെന്നും വി. എസ്. ശിവകുമാര്‍ അറിയിച്ചു
Discussion about this post