തിരുവനന്തപുരം: സംസ്ഥാനത്തെ വിമാനത്താവളങ്ങളിലും, തുറമുഖങ്ങളിലും എബോള നിരീക്ഷണം ശക്തിപ്പെടുത്തിയതായും എല്ലാ ജില്ലകളിലും ദ്രുതകര്‍മ്മ ചികിത്സാ സംഘങ്ങളെ വിന്യസിപ്പിച്ചതായും ആരോഗ്യ മന്ത്രി വി. എസ്. ശിവകുമാര്‍ അറിയിച്ചു. കേരളത്തില്‍ എബോള വൈറസ്ബാധ സംബന്ധിച്ച് ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
ലോകാരോഗ്യ സംഘടനയുടെയും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെയും നിര്‍ദ്ദേശങ്ങളനുസരിച്ചുള്ള എല്ലാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തികഴിഞ്ഞു. തിരുവനന്തപുരം, നെടുമ്പാശ്ശേരി, കരിപ്പൂര്‍ വിമാനത്താവളങ്ങളില്‍ തെര്‍മോസ്‌കാനര്‍, ഫ്‌ളാഷ് തെര്‍മോമീറ്റര്‍ മുതലായ സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് പരിശോധന നടത്തുന്നത്. തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലും എറണാകുളം തിരുവനന്തപുരം കോഴിക്കോട് ജനറല്‍ ആശുപത്രികളിലും ഐസൊലേറ്റഡ് വാര്‍ഡുകള്‍ സജ്ജമാക്കിയിട്ടുണ്ട്. യാത്രക്കാരുടെ സഹായത്തിനും സംശയദൂരീകരണത്തിനുമായി ടോള്‍ഫ്രീ നമ്പറുകളും ഏര്‍പ്പെടുത്തി. ബി.എസ്.എന്‍.എല്‍ ലാന്‍ഡ് ഫോണുകളില്‍ നിന്നും വിളിക്കാവുന്ന 1056, എല്ലാ ഫോണുകളില്‍ നിന്നും വിളിക്കാവുന്ന 0471 2552056 എന്നിവയാണ് നമ്പരുകള്‍.
യോഗത്തില്‍ ആരോഗ്യ വകുപ്പു സെക്രട്ടറി ഡോ. കെ. ഇളങ്കോവന്‍, എന്‍.ആര്‍.എച്ച്.എം. ഡയറക്ടര്‍ മിന്‍ഹാജ് ആലം, ആരോഗ്യ വകുപ്പു ഡയറക്ടര്‍ ഡോ. പി. കെ. ജമീല, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. വി. ഗീത, ആയുര്‍വേദ ഡയറക്ടര്‍ ഡോ. അനിതാ ജേക്കബ്, ഹോമിയോ ഡയറക്ടര്‍ ഡോ. കെ. ജമുന, ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. റ്റി. ശിവദാസ്, നോഡല്‍ ഓഫീസര്‍ ഡോ. അമര്‍ ഫെറ്റില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Discussion about this post