കോട്ടയം: പക്ഷിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട ദ്രുതകര്‍മ സേനയിലെ ഒരംഗത്തെക്കൂടി പനി ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പക്ഷിപ്പനി ബാധിത പ്രദേശമായ അയ്മനത്തെ വെറ്റനറി സര്‍ജന്‍ ഡോ. കുര്യാക്കോസിനെയാണ് കോട്ടയം ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. പനിയും വിറയലും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പനിബാധിച്ചതിനെ തുടര്‍ന്ന് നേരത്തെ ഈ പ്രദേശത്തെ മറ്റൊരു ആരോഗ്യപ്രവര്‍ത്തനെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
Discussion about this post