തിരുവനന്തപുരം: ഓപ്പറേഷന്‍ കുബേരയുമായി ബന്ധപ്പെട്ട കേസുകളില്‍ ഒരു കാരണവശാലും പൊലീസ് ഒത്തുതീര്‍പ്പിന് ശ്രമിക്കരുതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിര്‍ദേശിച്ചു. പൊലീസുകാര്‍ക്കെതിരെ ഈ വിഷയത്തില്‍ നിരവധി പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രി നിര്‍ദേശം നല്‍കിയത്.
സംസ്ഥാനത്തിന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ അനധികൃത പണമിടപാട് പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്താനും യോഗത്തില്‍ തിരുമാനമായി. അനധികൃത പണമിടപാട് സംബന്ധിച്ച് ഇനിയും ചാര്‍ജ്ജ് ഷീറ്റാകാത്ത കേസുകളില്‍ അടുത്ത രണ്ട് മാസത്തിനകം അത് കോടതിയില്‍ നല്‍കണം. റഫര്‍ ചെയ്ത എല്ലാ കേസുകളും നോഡല്‍ ഓഫീസര്‍മാര്‍ പരിശോധിക്കണം. ഓപ്പറേഷന്‍ കുബേരയുമായി ബന്ധപ്പെട്ട ടോള്‍ നമ്പര്‍ ജനങ്ങള്‍ക്ക് എപ്പോഴും പ്രയോജനപ്പെടുത്താവുന്നതാണ്. ബ്‌ളാങ്ക് ചെക്ക്, ബ്‌ളാങ്ക് പേപ്പര്‍ എന്നിവയില്‍ ഒപ്പിട്ട് വാങ്ങി ജനങ്ങളെ കടക്കെണിയില്‍ പെടുത്തുന്ന സംഭവങ്ങള്‍ വളരെയേറെ കുറഞ്ഞിട്ടുണ്ട്. കുറഞ്ഞ തുകയുടെ ബാങ്ക് വായ്പാ രീതികള്‍ കൂടുതല്‍ ഉദാരമാക്കുന്നതിനാവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണറോട് വീണ്ടും ആവശ്യപ്പെടുമെന്നും അദ്ദേഹം അറിയിച്ചു.
Discussion about this post