ന്യൂഡല്‍ഹി: ഭാരതത്തിന്റെ പരമാധികാരത്തിനു മേല്‍ പാക് പിന്തുണയുള്ള ഭീകരര്‍ നടത്തുന്ന കടന്നാക്രമണങ്ങളെ എന്തു വില കൊടുത്തും ചെറുക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്രമോഡി പറഞ്ഞു. കഴിഞ്ഞ ദിവസത്തെ ആക്രമണത്തില്‍ കൊല്ലപ്പെട്ട എല്ലാ സൈനികര്‍ക്കും പ്രധാനമന്ത്രി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ജാര്‍ഖണ്ഡിലെ ഹസാരിബാഗില്‍ തെരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. രാജ്യത്തിനു വേണ്ടി ജീവന് ബലിയര്‍പ്പിച്ചവരുടെ മുന്നില്‍ രാജ്യം നമിക്കുകയാണെന്നു മോഡി പറഞ്ഞു. അതേസമയം പ്രധാനമന്ത്രിയുടെ കാശ്മീര്‍ സന്ദര്‍ശന പരിപാടിയില്‍ മാറ്റമൊന്നുമില്ലെന്ന് ബിജെപി കേന്ദ്ര നേതൃത്വം വ്യക്തമാക്കി.
Discussion about this post