സന്നിധാനം: ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ സന്നിധാനത്തും പരിസര പ്രദേശങ്ങളിലും രോഗ പ്രതിരോധ, ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. ഈച്ചകള്‍ പെരുകുന്നത് വഴി പകര്‍ച്ചവ്യാധികള്‍ പകരാതിരിക്കാന്‍ രാവിലെയും വൈകിട്ടും നൊവാന്‍ തളിക്കുന്നുണ്ട്. കൊതുക് ശല്യം കൂടുതലുള്ള സ്ഥലങ്ങളില്‍ മാലത്തിയോണ്‍ ഉപയോഗിച്ച് ഫോഗിങ് നടത്തിവരുന്നു. ഹോട്ടലുകളില്‍ നടത്തിയ പരിശോധനകളില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ സൂക്ഷിച്ചിരുന്ന ഭക്ഷണങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിച്ചു. ആദ്യ ഘട്ടത്തില്‍ 374 തൊഴിലാളികള്‍ക്കും രണ്ടാംഘട്ടത്തില്‍ 412 തൊഴിലാളികള്‍ക്കും ഹെല്‍ത്ത് കാര്‍ഡുകള്‍ വിതരണം ചെയ്തു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബെന്നി സി. ചീരന്‍ചിറ, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രദീപ് ബി. പിള്ള, വൈ. നസീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Discussion about this post