ചെങ്ങന്നൂര്‍: അയ്യപ്പ ഭക്തരുടെ സൗകര്യാര്‍ത്ഥം ചെങ്ങന്നൂര്‍ റയില്‍വേസ്റ്റേഷനില്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. അപ്പം, അരവണ, നെയ്യഭിഷേകം എന്നിവയ്ക്കുള്ള ടിക്കറ്റുകള്‍ ലഭിക്കും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ധനലക്ഷ്മി ബാങ്കിന്റെ ചെങ്ങന്നൂര്‍ ശാഖയും ചേര്‍ന്നാണ് സെന്റര്‍ ആരംഭിച്ചത്. ദേവസ്വംപ്രസിഡന്റ് അഡ്വ. എം.പി. ഗോവിന്ദന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ബോര്‍ഡ് അംഗം പി.കെ. കുമാരന്‍ അധ്യക്ഷനായിരുന്നു. അയ്യപ്പസേവാ സംഘം അഖിലേന്ത്യാ വൈസ് പ്രസിഡന്റ് വിജയകുമാര്‍, ദേവസ്വം ചീഫ് എന്‍ജിനീയര്‍ മുരളീകൃഷ്ണന്‍, സെക്രട്ടറി ബാലകൃഷ്ണന്‍ നായര്‍, ധനലക്ഷ്മി ബാങ്ക്മാനേജര്‍ രാമസുബ്രഹ്മണ്യം, ദേവസ്വം എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ കേശവദാസ്, അസി. എന്‍ജിനീയര്‍ രാധാകൃഷ്ണ പിള്ള, ആറന്‍മുള അസിസ്റ്റന്റ് കമ്മീഷണര്‍ വേണുഗോപാല്‍, ചെങ്ങന്നൂര്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്റിവ് ഓഫീസര്‍ ജയശ്രീ എന്നിവര്‍ പങ്കെടുത്തു.
Discussion about this post