ശബരിമല: ശബരിമല ഉള്‍വനത്തില്‍ നിന്നു സംശയാസ്പദ സാഹചര്യത്തില്‍ ആറ് ഉത്തരേന്ത്യന്‍ യുവാക്കളെ പോലീസ് പിടികൂടി. പോലീസിനെ കണ്ട് ഓടിരക്ഷപെടാന്‍ ശ്രമിച്ച ഇവരെ പിന്തുടര്‍ന്നു പിടികൂടുകയായിരുന്നു.
ബീഹാര്‍ സ്വദേശികളായ രമേശ് സാം (20), മുന്നകുമാര്‍ (25), ബോഗുകുമാര്‍ (23), ബുദ്ധുകുമാര്‍ (20), അനൂപ് കുമാര്‍ ഗുപ്ത (25), പങ്കജ് കുമാര്‍ (18) എന്നിവരെയാണ് മരക്കൂട്ടത്തുനിന്ന് 30 മീറ്റര്‍ ഉള്ളില്‍ വനത്തില്‍ നിന്നു പിടികൂടിയത്.
സന്നിധാനം എസ്‌ഐ അശ്വിത് എസ്. കാരാഴ്മയുടെ നേതൃത്വത്തില്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ അജയന്‍, ശ്രീകുമാര്‍, സുരേഷ് കുമാര്‍, ശ്യാം ലാല്‍, കിരണ്‍ എന്നിവര്‍ ചേര്‍ന്നാണ് ഇവരെ പിടികൂടിയത്.
Discussion about this post