തിരുവനന്തപുരം: 2014-15 വര്‍ഷത്തെ മദ്യനയത്തിന്റെ അടിസ്ഥാന ഘടനയില്‍ മാറ്റം വരാതെ മദ്യനയം പ്രായോഗികമാക്കുന്നതിന് ചുവടെ പറയുന്ന മാനദണ്ഡങ്ങളോടെ നേരത്തേയുളള ഉത്തരവ് ഭേദഗതി ചെയ്ത് ഉത്തരവായി. ഞായറാഴ്ചകളിലെ ഡ്രൈഡേ ഒഴിവുക്കുന്നതാണ്.
ബാറുകളുടെ പ്രവര്‍ത്തന സമയം നിലവിലെ 15 മണിക്കൂറില്‍ നിന്ന് 12 1/2 മണിക്കൂറായി കുറവ് ചെയ്തുകൊണ്ട് രാവിലെ 9.30 മുതല്‍ രാത്രി 10 വരെയായി നിജപ്പെടുത്തും. 2014 മാര്‍ച്ച് 31 ല്‍ പ്രവര്‍ത്തിച്ചിരുന്ന ഹൈജീനിക് ആയ ബാര്‍ ഹോട്ടലുകള്‍ക്ക് ഓരോ ബാറിലും ഉണ്ടായിരുന്ന എല്ലാ തൊഴിലാളികള്‍ക്കും തെഴില്‍ കൊടുക്കണമെന്ന വ്യവസ്ഥയില്‍ ബിയര്‍-വൈന്‍ പാര്‍ലറുകള്‍ അനുവദിക്കുന്നതാണ്. മുന്‍പ് ബാര്‍ ലൈസന്‍സ് ഉണ്ടായിരുന്നതുകൊണ്ട് നിലവില്‍ അനുവദിക്കുന്ന എഫ്.എല്‍. 11ലൈസന്‍സുകള്‍ ബാര്‍ ലൈസന്‍സിന്റെ തുടര്‍ച്ചയായി കണക്കിലെടുത്ത് തുടര്‍ നടപടി സ്വീകരിക്കുന്നതാണ്. ത്രീ സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് പുതുതായി അനുമതി നല്‍കുകയില്ല. എന്നാല്‍ ഫൈവ് സ്റ്റാറിനും അതിനു മുകളിലുളള സ്റ്റാര്‍ ഹോട്ടലുകള്‍ക്കും ബാര്‍ ലൈസന്‍സ് നല്‍കും എന്ന തീരുമാനം നിലനില്‍ക്കുന്നതാണ്. ഹൈക്കോടതിയുടെ നിര്‍ദ്ദേശം പരിഗണിച്ച് നാഷണല്‍ ഹൈവേയുടെയും സംസ്ഥാന ഹൈവെയുടേയും ഓരത്തുളള കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്റെയും കണ്‍സ്യൂമര്‍ ഫെഡ്ഡിന്റെയും 10 ശതമാനം ഔട്ട്‌ലെറ്റുകള്‍ 2015 ജനുവരി ഒന്ന് മുതല്‍ അടച്ചിടും. മദ്യനയത്തിലെ പുതിയ മാറ്റങ്ങളുടെ ആഘാതം സംബന്ധിച്ച് ഒരു പഠനം എക്‌സ്‌പെര്‍ട്ട് കമ്മിറ്റിയെക്കൊണ്ട് പരിശോധിക്കുന്നതാണ്.
Discussion about this post