തിരുവനന്തപുരം: ശുചിത്വ പരിശോധനയ്ക്കുശേഷം മാത്രമേ അടച്ചുപൂട്ടിയ ബാറുകള്‍ക്ക് ബീയര്‍/ വൈന്‍ പാര്‍ലര്‍ ലൈസന്‍സ് നല്‍കുകയുളളൂവെന്ന് എക്‌സൈസ് മന്ത്രി കെ.ബാബു. എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിലാകും പരിശോധന നടത്തുകയെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
എഫ്.എല്‍. 3 ലൈസന്‍സാണ് ബാറുകള്‍ക്കുളളത്. എഫ്എല്‍ – 11 ലൈസന്‍സുകളാണ് ബിയര്‍ പാര്‍ലറുകള്‍ക്കുളളത്. കഴിഞ്ഞ മാര്‍ച്ച് 31 നാണ് അടച്ചുപൂട്ടിയ ബാറുകള്‍ക്ക് ഇതുപ്രകാരം നിയമങ്ങള്‍ പാലിച്ചാണ് ലൈസന്‍സ് നല്‍കുകയെന്നും മന്ത്രി പറഞ്ഞു. പുതിയ മദ്യനയം സംബന്ധിച്ച് ഗവണ്‍മെന്റ് ഉത്തരവ് അനുസരിച്ച് വിദേശമദ്യ ചട്ടങ്ങള്‍ മാറ്റം വരുത്തുമെന്നും മന്ത്രി പറഞ്ഞു. നേരത്തെ ബാറുകള്‍ അടച്ചത് ലൈസന്‍സ് പുതുക്കാത്തതുകൊണ്ടാണ്. ഈ ലൈസന്‍സുകള്‍ പുതുക്കി നല്‍കുകയെന്നത് സമയബന്ധിതമായ പ്രക്രിയയല്ല. പരിശോധനയ്ക്കുളള ഓര്‍ഡര്‍ ആയ ശേഷം നടപടികള്‍ ആരംഭിക്കുന്നതാണ്. അടച്ചുപൂട്ടിയ ബാറുകളില്‍ നിന്നും മദ്യം തിരിച്ചെടുത്തിട്ടില്ല. അവ അടച്ചുപൂട്ടി സീല്‍ ചെയ്ത് അതത് ബാറുകളില്‍ തന്നെ സൂക്ഷിച്ചിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു
Discussion about this post