ശിവഗിരി: 82-ാമത് ശിവഗിരി തീര്‍ത്ഥാടനത്തിന് ചൊവ്വാഴ്ച തുടക്കമാകും. ചൊവ്വാഴ്ച രാവിലെ 7.30ന് ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ ധര്‍മ്മപതാക ഉയര്‍ത്തുന്നതോടെ തീര്‍ത്ഥാടനം ആരംഭിക്കും. തുടര്‍ന്ന് 9.30ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയില്‍ നടക്കുന്ന സമ്മേളനം ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം ഉദ്ഘാടനം ചെയ്യും.
Discussion about this post