ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അതിശൈത്യം തുടരുന്നു. 4.5 ഡിഗ്രി സെല്‍ഷ്യസാണ് ഇന്നു രാവിലെ രേഖപ്പെടുത്തിയത്. ഇന്നലത്തെ കുറഞ്ഞതാപനില 4.8 ഡിഗ്രി സെല്‍ഷ്യസായിരുന്നു. ഞായറാഴ്ച നഗരത്തില്‍ രേഖപ്പെടുത്തിയ താപനില -2.6 ഡിഗ്രിയായിരുന്നു. ഈ സീസണിലെ ഏറ്റവുംകുറഞ്ഞ താപനിലയാണിത്.
പ്രതികൂല കാലാവസ്ഥ കാരണം ഇന്ന് 23 വിമാനങ്ങള്‍ റദ്ദാക്കി. ട്രെയിന്‍ ഗതാഗതവും തടസ്സപ്പെട്ടിരിക്കുകയാണ്.
Discussion about this post