തിരുവനന്തപുരം: ആധ്യാത്മിക പൈതൃകത്തിലെ സുവര്‍ണ നൂലാണു ശ്രീനാരായണഗുരുവിന്റെ ദൈവദശകമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. 82-ാമത് ശിവഗിരി തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ദൈവദശക രചനാ ശതാബ്ദി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യുഗപ്രഭാവനായ ശ്രീനാരായണഗുരു സമൂഹത്തിനു നല്കിയ വേറിട്ട പ്രാര്ഥനാഗീതമാണു ദൈവദശകമെന്ന് മതസമന്വയ സന്ദേശത്തില്‍ മലങ്കര കത്തോലിക്കാ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ പറഞ്ഞു. ദൈവം കഴിഞ്ഞാല്‍ ശ്രദ്ധിക്കപ്പെടേണ്ടതു മനുഷ്യനെയാണെന്ന ചി ന്ത ഈ മണ്ണിലേക്കും ഭാഷയിലേക്കും പ്രതിഷ്ഠിച്ച വലിയ ആചാര്യന് ആദരിക്കപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോകത്തിലെയും കേരളത്തിലെയും വിവിധ സ്ഥലങ്ങളില്‍ നടന്ന സാര്‍വദേശീയ അഖണ്ഡ ദൈവദശക ജപ ഭാഗമായി ശിവഗിരിയിലെ സന്യാസിമാര്‍ ദൈവദശകം ചൊല്ലിക്കൊടുത്തതു സദസ് ഏറ്റുചൊല്ലി. ഫ്രഞ്ച് ഭാഷയില്‍ ദേവിക കുഞ്ഞുമോന്റെ ദൈവദശക ആലാപനത്തോടെയാണ് ചടങ്ങ് ആരംഭിച്ചത്. ഡോ. ലത്തീഫ് അറബി ഭാഷയിലേക്കു വിവര്‍ത്തനം ചെയ്ത ദൈവദശകത്തിന് വ്യാഖ്യാനം നല്കിയ സൗദി അറേബ്യയിലെ പ്രശസ്ത കവി ഷാഗറിസ്ഗാനെ ചടങ്ങില്‍ ആദരിച്ചു.
സ്വാമി പ്രകാശാനന്ദ, മന്ത്രി കെ.ബാബു, ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്, വര്‍ക്കല കഹാര്‍ എംഎല്‍എ, കേരള കൗമുദി ചീഫ് എഡിറ്റര്‍ എം.എസ്. രവി, സ്വാമി സച്ചിതാനന്ദ, സ്വാമി ഗുരുപ്രസാദ്, സ്വാമി അസ്പര്‍ശാനന്ദ തുടങ്ങിയവര്‍ പ്രസംഗിച്ചു. പി.എസ്. ബാബുറാം സ്വാഗതവും സ്വാമി വിശാലാനന്ദ നന്ദിയും പറഞ്ഞു.
Discussion about this post