തിരുവനന്തപുരം: ആഭ്യന്തര വകുപ്പ് മന്ത്രിയുടെ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉദ്ഘാടനം ചെയ്തു. നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ പൊതുജനങ്ങളുമായി സംവദിക്കാനും, ആശയങ്ങള്‍ പങ്കുവയ്ക്കാനും ഉദ്ദേശിച്ചാണ് ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്‍ പുറത്തിറക്കിയിരിക്കുന്നത്. ആഭ്യന്തര മന്ത്രിയുടെ എല്ലാ ദിവസത്തേയും പരിപാടികള്‍ ഇതിലൂടെ പൊതുജനങ്ങള്‍ക്ക് ലഭ്യമാകും.
പോലീസുമായി ബന്ധപ്പെട്ടുളള വിവിധ നയപരിപാടികള്‍ ആപ്ലിക്കേഷനിലെ ഐഡിയാ ബോക്‌സ് വഴി പോസ്റ്റ് ചെയ്യും. ഇതുവഴി പൊതുജനങ്ങള്‍ക്കുളള ആശങ്കകള്‍ മന്ത്രിയുമായി പങ്ക് വയ്ക്കാനാകും. അഴിമതി സംബന്ധിച്ച് മന്ത്രിയെ അറിയിക്കാനും ആപ്ലിക്കേഷനില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. ഓപ്പറേഷന്‍ കുബേര, സേഫ് കാമ്പസ് ക്ലീന്‍ കാമ്പസ്, നിര്‍ഭയ തുടങ്ങി ആഭ്യന്തര വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന വിവിധ പരിപാടികളെക്കുറിച്ചും ജനങ്ങള്‍ക്ക് മന്ത്രിയുമായി ആശയവിനിമയം ഇതിലൂടെ നടത്താം. വിവിധ വിഷയങ്ങളെക്കുറിച്ച് അഭിപ്രായ സര്‍വ്വേകള്‍ക്കുളള അവസരവും സംസ്ഥാനത്തെ പ്രധാനപ്പെട്ട എല്ലാ പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ നമ്പറുകളും ആപ്ലിക്കേഷന്‍ വഴി ലഭ്യമാണ്.
ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍, ചിത്രങ്ങള്‍, വീഡിയോ ക്ലിപ്പിങുകള്‍ എന്നിവ ഈ ആപ്ലിക്കേഷനിലൂടെ ലഭ്യമാകും. മന്ത്രിയുടെ സന്ദര്‍ശന പരിപാടി ഏത് ജില്ലയിലാണെന്നും എപ്പോള്‍, എവിടെ ചെന്നാല്‍ അദ്ദേഹത്തെ നേരിട്ടു കാണാമെന്നുമുളള വിവരങ്ങള്‍ ഈ ആപ്ലിക്കേഷനിലൂടെ ലഭിക്കും.
Discussion about this post