പത്തനംതിട്ട: ശബരിമല മകരവിളക്കിനോടനുബന്ധിച്ച് ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ എസ്.ഹരികിഷോറിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗം രൂപം നല്‍കി. തിരുവാഭരണ ഘോഷയാത്രയ്ക്ക് ആവശ്യമായ സംരക്ഷണം പോലീസ് ഏര്‍പ്പെടുത്തും. മകരജ്യോതി ദര്‍ശിക്കാവുന്ന വ്യൂ പോയിന്റുകളില്‍ ആവശ്യമായ സുരക്ഷാ മുന്‍കരുതലുകളെടുക്കും.
തിരുവാഭരണ ഘോഷയാത്രയെ അനുഗമിക്കുന്നവര്‍ക്ക് വെളിച്ചം ലഭ്യമാക്കുന്നതിനായി ജനറേറ്റര്‍ സജ്ജമാക്കും. തിരുവാഭരണ ഘോഷയാത്രയോടുബന്ധിച്ച് ഗതാഗതക്കുരുക്ക് ഉണ്ടാകാതിരിക്കാന്‍ നടപടി സ്വീകരിക്കും. വാഹന പാര്‍ക്കിംഗിുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. സേഫ്സോണ്‍ പദ്ധതി ഗതാഗത വകുപ്പ് കൂടുതല്‍ കാര്യക്ഷമമാക്കും. കണമല, ഇലവുങ്കല്‍, നിലയ്ക്കല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഗതാഗതക്കുരുക്ക് ഉണ്ടാകാതിരിക്കാന്‍ നടപടിയെടുക്കും. പന്തളം ക്ഷേത്രത്തില്‍ നിന്നും തിരുവാഭരണ ഘോഷയാത്ര സുഗമമായി നടത്തുന്നതിന് ബാരിക്കേഡുകള്‍ നിര്‍മിച്ച് ആവശ്യമായ ക്രമീകരണങ്ങള്‍ ദേവസ്വം ബോര്‍ഡ് ഏര്‍പ്പെടുത്തും.
പ്രത്യേക വി.ഐ.പി/വി.വി.ഐ.പി ക്യൂ സജ്ജീകരിക്കും. തിരുവാഭരണ ഘോഷയാത്രയെ അനുഗമിക്കുന്നവര്‍ക്കും തമിഴ്ട്ടിനാല്‍ നിന്നുള്ള മെഡിക്കല്‍ ടീമംഗങ്ങള്‍ക്കും ഐഡന്റിറ്റി കാര്‍ഡ് നല്‍കും. അയിരൂര്‍, ളാഹ സത്രങ്ങളില്‍ തിരുവാഭരണ ഘോഷയാത്രയ്ക്ക് ആവശ്യമായ താമസ, കുടിവെള്ള സൌകര്യങ്ങള്‍ ദേവസ്വം ബോര്‍ഡ് ഏര്‍പ്പെടുത്തും. അരവണ, അപ്പം എന്നിവ ആവശ്യത്തിന് സ്റോക്ക് ചെയ്യും. ക്യൂ നില്‍ക്കുന്നവര്‍ക്ക് കുടിവെള്ളം, ബിസ്കറ്റ് എന്നിവ ദേവസ്വം ബോര്‍ഡ് നല്‍കും. തിരുവാഭരണ ഘോഷയാത്രക്കൊപ്പം മെഡിക്കല്‍ ടീം, ആംബുലന്‍സ് എന്നിവ ഡി.എം.ഒ സജ്ജമാക്കും. മകരജ്യോതി ദര്‍ശിക്കുന്ന സ്ഥലങ്ങളായ പഞ്ഞിപ്പാറ, അയ്യന്‍മല, ഇലവുങ്കല്‍, നെല്ലിമല, അട്ടത്തോട് എന്നിവിടങ്ങളില്‍ ആംബുലന്‍സ് മെഡിക്കല്‍ ടീമിന്റെ സേവനം ലഭ്യമാക്കും.
തിരുവാഭരണ ഘോഷയാത്ര കടന്നുപോകുന്ന സ്ഥലങ്ങളില്‍ വഴിവിളക്കുകള്‍ പ്രവര്‍ത്തന സജ്ജമാക്കുക, പാതയിലെ കാടുകള്‍ തെളിക്കുക, കുടിവെള്ളം ലഭ്യമാക്കുക എന്നിവ ഗ്രാമ പഞ്ചായത്തുകള്‍ നിര്‍വഹിക്കും. ശബരിമല, പമ്പ, നിലയ്ക്കല്‍, പ്ളാപ്പള്ളി എന്നിവിടങ്ങളില്‍ നിലവിലുള്ള യൂണിറ്റുകള്‍ക്കുപുറമേ അയ്യന്‍മല, പഞ്ഞിപ്പാറ, ഇലവുങ്കല്‍ എന്നിവിടങ്ങളില്‍ ഫയര്‍ഫോഴ്സിന്റെ സ്പെഷ്യല്‍ യൂണിറ്റുകള്‍ തുടങ്ങും. തിരുവാഭരണ ഘോഷയാത്ര കടന്നുപോകുന്ന വഴികളിലും മകരവിളക്ക് ദിവസവും വൈദ്യുതി മുടങ്ങാതിരിക്കാന്‍ കെഎസ്ഇബി ക്രമീകരണങ്ങള്‍ ചെയ്യും. പേരൂര്‍ച്ചാല്‍, പേങ്ങാട്ടുകടവ് പാലങ്ങള്‍ യാത്രായോഗ്യമാക്കാന്‍ പൊതുമരാമത്ത് നിരത്തുവിഭാഗം നടപടിയെടുക്കും. കുത്തുകല്ലുങ്കല്‍പടി-മന്ദിരംപടി റോഡ് സഞ്ചാര യോഗ്യമാക്കും. വ്യാജമദ്യം, നിരോധിത ലഹരിവസ്തുക്കള്‍ എന്നിവ തടയുന്നതിനായി എക്സൈസ് റെയ്ഡുകള്‍ ശക്തമാക്കും.
തിരുവാഭരണ ഘോഷയാത്ര കടന്നുപോകുന്ന സ്ഥലങ്ങളില്‍ വാട്ടര്‍ അതോറിറ്റി കുടിവെള്ളം ലഭ്യമാക്കും. മകരവിളക്കു സമയത്ത് പമ്പ മുതല്‍ സന്നിധാനം വരെയുള്ള നാലു പോയിന്റുകളില്‍ കുടിവെള്ളം എത്തിക്കും. മകരവിളക്കിനോടനുബന്ധിച്ച് കളക്ടറേറ്റ്, പമ്പ, സന്നിധാനം, നിലയ്ക്കല്‍, വടശേരിക്കര, അട്ടത്തോട്, അയ്യന്‍മല തുടങ്ങി 24 സ്ഥലങ്ങളില്‍ ഹാം റേഡിയോ സജ്ജമാക്കും. ഇതിനായി 40 ഉദ്യോഗസ്ഥരെ നിയമിക്കും. ഇടുക്കി ജില്ലയിലെ പരുത്തുപാറ, പാഞ്ചാലിമേട്, പീരുമേട് തുടങ്ങിയ സ്ഥലങ്ങളിലും ഹാം റേഡിയോ സ്ഥാപിക്കും.
മകരവിളക്കിന് 1000 ബസുകള്‍ കെ.എസ്.ആര്‍.ടി.സി ഓടിക്കും. മരക്കൂട്ടം, ശരംകുത്തി, പത്തംതിട്ട കെ.എസ്.ആര്‍.ടി.സി സ്റാന്‍ഡ്, നിലയ്ക്കല്‍, നടപ്പന്തല്‍ എന്നിവിടങ്ങളില്‍ അയ്യപ്പസേവാസംഘം കുടിവെള്ള വിതരണം നടത്തിവരുന്നു. സന്നിധാത്ത് 600 സന്നദ്ധ സേനാംഗങ്ങള്‍ പ്രവര്‍ത്തിക്കുന്നു. വലിയാവട്ടത്ത് ഒരു ഡിസ്പെന്‍സറിയും പ്രവര്‍ത്തിക്കുന്നുണ്ട്.
Discussion about this post