തിരുവനന്തപുരം: ഡോ. എന്‍. ചന്ദ്രശേഖരന്‍ നായര്‍ പരിഭാഷപ്പെടുത്തിയ അധ്യാത്മ രാമായണം ഗദ്യം പ്രകാശനം ചെയ്തു. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിന്റെ ആദ്യപ്രതി ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ മാതൃഭൂമി തിരുവനന്തപുരം ബ്യൂറോ ചീഫ് ജി. ശേഖരന്‍ നായര്‍ക്ക് നല്‍കി പ്രകാശനം നിര്‍വഹിച്ചു.
കേരള ഹിന്ദി സാഹിത്യ അക്കാദമി സംഘടിപ്പിച്ച വിശ്വഹിന്ദി ദിനാഘോഷത്തോടും ഡോ. എന്‍. ചന്ദ്രശേഖരന്‍ നായര്‍ ജയന്തി ആഘോഷത്തോടുമനുബന്ധിച്ചായിരുന്നു പുസ്തകപ്രകാശനം. ദിനാഘോഷവും ജയന്തിയാഘോഷവും ജസ്റ്റിസ് എം.ആര്‍. ഹരിഹരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ടി.പി. ശ്രീനിവാസന്‍ അധ്യക്ഷനായി.
ജി. ശേഖരന്‍ നായര്‍, സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി, ഗോപിനാഥന്‍ നായര്‍, ഡോ. എസ്. തങ്കമണി അമ്മ, കെ. അയ്യപ്പന്‍ പിള്ള, കെ. രാമന്‍ പിള്ള, ഡോ. പി. ലത, ടി.പി. ശങ്കരന്‍കുട്ടി നായര്‍, കെ.പി. ഉഷാകുമാരി എന്നിവര്‍ പ്രസംഗിച്ചു. ഡോ. എന്‍. ചന്ദ്രശേഖരന്‍ നായര്‍ മറുപടി പ്രസംഗിച്ചു. സംസ്‌കൃതത്തില്‍ നിന്നാണ് അധ്യാത്മരാമായണം ഗദ്യപരിഭാഷപ്പെടുത്തിയിട്ടുള്ളത്.
Discussion about this post