കോഴിക്കോട്: ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കത്തിന് തിരശീല ഉയരാന്‍ മണിക്കൂറുകള്‍ മാത്രം. അമ്പത്തിയഞ്ചാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം നാളെ വൈകിട്ട് നാല് മണിക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. രാവിലെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഗോപാലകൃഷ്ണഭട്ട് പതാക ഉയര്‍ത്തും.
232 ഇനങ്ങളിലായി പതിനൊന്നായിരത്തില്‍പരം പ്രതിഭകളാണ് ഇത്തവണ കലോത്സവത്തില്‍ മാറ്റുരയ്ക്കുന്നത്. ജനവരി 21-ന് നടക്കുന്ന സമാപനസമ്മേളനം പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാന്ദന്‍ ഉദ്ഘാടനം ചെയ്യും.
Discussion about this post