ഹരിപ്പാട്: മുട്ടം ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി ശങ്കരാനന്ദ സ്വാമി (72) സമാധിയായി. വ്യാഴാഴ്ച രാവിലെ ആശ്രമത്തില്‍ പ്രാര്‍ഥനയ്ക്കിടെ ശാരീരിക അസ്വസ്ഥത തോന്നിയതിനെത്തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി മാവേലിക്കരയിലെ ആസ്പത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു അന്ത്യം.
1925ല്‍ നിര്‍മ്മലാനന്ദ സ്വാമിയാണ് മുട്ടം ആശ്രമം സ്ഥാപിച്ചത്. നവതിയോടനുബന്ധിച്ച് നിര്‍മ്മലാനന്ദ സ്വാമിയുടെ പേരില്‍ നിര്‍മിച്ച ഹാളിന്റെ ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി ഭദ്രദീപ പ്രകാശനത്തിന് ശേഷമാണ് സ്വാമി ആശ്രമത്തില്‍ പ്രാര്‍ഥിക്കാനിരുന്നത്. തുടര്‍ന്നായിരുന്നു ശാരീരിക അസ്വസ്ഥതയുണ്ടായത്.












