Sunday, July 13, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

പലകാര്യങ്ങളിലും കേരളം മുന്‍പന്തിയില്‍ – ഗവര്‍ണര്‍

by Punnyabhumi Desk
Jan 27, 2015, 01:00 pm IST
in മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: വിദ്യാഭ്യാസം, മാനവവിഭവശേഷി, കൃഷി, സാമ്പത്തിക വളര്‍ച്ച എന്നീ മേഖലകളില്‍ ഇന്ത്യയില്‍ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് ഗവര്‍ണര്‍ ജസ്റ്റീസ് പി. സദാശിവം അഭിപ്രായപ്പെട്ടു. അറുപത്തിയാറാമത് റിപ്പബ്ലിക് ദിനത്തില്‍ നല്‍കിയ സന്ദേശത്തിലാണ് ഗവര്‍ണര്‍ കേരളത്തിന്റെ നേട്ടങ്ങള്‍ എടുത്തു പറഞ്ഞത്.

കേരളത്തെ അടുത്തിടെ ആശങ്കയിലാഴ്ത്തിയ പക്ഷിപ്പനിപ്പേടിയില്‍ നിന്നും ജനങ്ങളെ മോചിപ്പിച്ചത് സര്‍ക്കാരിന്റെ സമയോചിതമായ ഇടപെടലാണ്. വിവിധ വകുപ്പുകളുടെ കാര്യക്ഷമമായ ഏകോപനത്തിലൂടെ ഒരു മാസത്തിനുള്ളില്‍ത്തന്നെ രോഗത്തെ നിയന്ത്രണാധീനമാക്കാനും കര്‍ഷകര്‍ക്ക് ഉചിതമായ നഷ്ടപരിഹാരം നല്‍കാനും കഴിഞ്ഞു. കേരളാ പോലീസിന്റെയും മോട്ടോര്‍ വാഹന വകുപ്പിന്റെയും സംയുക്തമായ സുഖയാത്ര റോഡപകടങ്ങള്‍ കുറയ്ക്കുവാന്‍ ഉതകുന്ന ഫലപ്രദമായ ആശയമാണ്. മുപ്പത്തിയഞ്ചാമത് ദേശീയ ഗയിംസിന് കേരളം സജ്ജമായിക്കഴിഞ്ഞു. ഗെയിംസ് കേരളത്തില്‍ നടക്കുന്നുവെന്നത് നമുക്ക് അഭിമാനവും പ്രതീക്ഷയും നല്‍കുന്നു. കേരളത്തിന്റെ ചുണക്കുട്ടികള്‍ ഗെയിംസില്‍ വിജയക്കൊടി പാറിക്കുമെന്നും ഗവര്‍ണര്‍ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. കമ്പ്യൂട്ടര്‍വത്ക്കരണത്തെ പരമാവധി പ്രയോജനപ്പെടുത്തുന്നതില്‍ കേരളം മുന്നിലാണ്. ഐ.ടി. മിഷന്റെ പ്രവര്‍ത്തനത്തെ ഗവര്‍ണര്‍ പ്രത്യേകം ശ്ലാഘിച്ചു. മിക്കവാറും എല്ലാ വകുപ്പുകളിലും ഇ-ഗവേണന്‍സ് നടപ്പിലായിട്ടുണ്ട്. ഇതിന്റെ ഫലങ്ങള്‍ പ്രോത്സാഹജനകമാണ്. വികസനത്തിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിലേക്ക് ആവശ്യമായ ഇരുപത്തയ്യായിരം കോടി രൂപയുടെ വിഭവ സമാഹരണ പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിക്കഴിഞ്ഞു.

പ്രവാസി മലയാളികളിലൂടെ സംസ്ഥാനത്തിന് മികച്ച നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. വിശുദ്ധ പദവിയിലേക്കുയര്‍ത്തപ്പെട്ട ചാവറ കുര്യക്കോസ് അച്ചന്റെയും സിസ്റ്റര്‍ ഏവുപ്രാസ്യമ്മയുടെയും ആഘോഷച്ചടങ്ങുകള്‍ കേരളം ഒരേ മനസോടെയാണ് ആഘോഷിച്ചത്. കേരളീയ ആത്മീയകേന്ദ്രങ്ങള്‍ മതസൗഹാര്‍ദ്ദത്തിന്റെ മകുടോദാഹരണങ്ങളാണെന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു 

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

മഞ്ചേരി കെ.ആര്‍. ഭാസ്‌കരന്‍ പിള്ള നിര്യാതനായി

മറ്റുവാര്‍ത്തകള്‍

വത്സല.പി നിര്യാതയായി

മറ്റുവാര്‍ത്തകള്‍

ഇന്ന് മഹാശിവരാത്രി

Discussion about this post

പുതിയ വാർത്തകൾ

ഗുരുപൂര്‍ണിമ: ജീവിതത്തില്‍ ഗുരുവിന്റെ പ്രാധാന്യം

റിട്ട. സ്‌ക്വാഡ്രന്‍ ലീഡര്‍(ഇന്ത്യന്‍ എയര്‍ ഫോഴ്‌സ്) മഹേഷ്.എസ് നിര്യാതനായി

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies